KeralaLatest News

ഡോക്ടറുടെ അനാസ്ഥ: വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

കൊല്ലം : സൈക്കിളിൽ നിന്നും വീണ് കൈക്ക് ഒടിവുണ്ടായ വിദ്യാർത്ഥി ഓപ്പറേഷനു വേണ്ടി നൽകിയ അനസ്തേഷ്യയിലെ പിഴവുമൂലം അതീവ ഗുരുതരാവസ്ഥയിൽ. കൊല്ലം വടക്കേവിള അബി ഭവനത്തിൽ അബി (14)ക്കാണ് ഈ ദുർഗതി ഉണ്ടായത്. സൈക്കിളിൽ നിന്നും വീണ് കൈക്ക് ഒടിവുണ്ടായ നിലയിൽ കൊല്ലം നായേർസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അബിക്ക് ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് ഓപ്പറേഷനു വേണ്ടി നൽകിയ അനസ്തേഷ്യയിലെ പിഴവു മൂലം അബി അബോധാവസ്ഥയിൽ ആവുകയും, ഈ വിവരം ആശുപത്രി അധികൃതർ കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മറച്ചുവെക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍  സംശയം തോന്നിയ ബന്ധുക്കളുടെ ഇടപെടൽ മൂലമാണ് സത്യാവസ്ഥ പുറത്തുവന്നത്.

ബന്ധുക്കളുടെയും നാട്ടുകാരുടെയും സമ്മർദ്ദത്തെ തുടർന്ന്‍ ബാലനെ തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായ ചികിത്സാ പിഴവു നടത്തിയ കൊല്ലം നായേർസ് ആശുപത്രിക്കും, ഡോക്ടർക്കും എതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് മാതാപിതാക്കളും, ബന്ധുക്കളും, നാട്ടുകാരും ആവശ്യപ്പെട്ടു.

അജി വിശ്വനാഥൻ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button