ക്ഷേത്രത്തിന്റെ മാതൃകയിൽ വലിയ വീടുകളിൽ പൂജാമുറി പണിയാറുണ്ട്. എന്നാൽ വീടിനുള്ളിൽ അമ്പലത്തെ അനുകരിച്ച് ഒരു പൂജാമുറിയുടെ ആവഹസ്യം ഇല്ലെന്നാണ് ശാസ്ത്രം പറയുന്നത്. പ്രാർത്ഥിക്കാനും ദൈവത്തിനായി ഒരു തിരി കത്തിക്കാനും ശുദ്ധവും വൃത്തിയുമുളള ഒരു പ്രത്യേക സ്ഥാനം ഒരുക്കിയെടുക്കാം അതാണ് പൂജാമുറി എന്ന സങ്കൽപ്പം. എന്നാൽ അമ്പലം പോലെ വേണ്ട. അത്തരത്തില്‍ പൂജാമുറി ഒരുക്കുന്നത് ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ദോഷം വരുത്തുകയും ചെയ്യും.
പൂജാമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. രാവിലെയും സന്ധ്യയ്ക്കും നിലവിളക്കു തെളിയിക്കുന്നത് ഉത്തമമാണ്. ഭഗവൽ ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാസാമഗ്രികളും അല്ലാതെ മറ്റൊന്നും പൂജാമുറിയിൽ സൂക്ഷിക്കാനും പാടില്ല.
Post Your Comments