Latest NewsIndia

യുവാവിന്റെ പിത്തനാളിയില്‍ നിന്ന് നീക്കം ചെയ്തത് 400ലധികം കല്ലുകള്‍

കൊല്‍ക്കത്ത : കൊല്‍ക്കത്ത സ്വദേശിയായ യുവാവിന്റെ പിത്തനാളിയില്‍ നിന്നും നീക്കം ചെയ്തത് 482 കല്ലുകള്‍. അരവിന്ദ് ബാഗ് (20) എന്ന യുവാവിന്റെ പിത്തനാളിയില്‍ നിന്നുമാണ് കല്ലുകള്‍ നീക്കം ചെയ്തത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ഇയാളുടെ പിത്തനാളിയില്‍ കല്ലുകള്‍ കണ്ടെത്തിയത്.

മെയ് മൂന്നിനാണ് ശസ്ത്രക്രിയ നടത്തിയത്. രാവിലെ 11 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് നാല് മണിക്കാണ് അവസാനിച്ചത്. പിത്തനാളിയിലെ കല്ലുകള്‍ അസാധാരണമല്ലെങ്കിലും ഇത്രയധികം കല്ലുകള്‍ കണ്ടെത്തുന്നത് ഇത് ആദ്യമായാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ഉത്പല്‍ ദേ പറഞ്ഞു.
വയറുവേദനയെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ വേദന കടുത്തതോടെ ബങ്കുറ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button