KeralaLatest NewsNews

എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു – 1,174 സ്കൂളുകള്‍ക്കു നൂറുമേനി- ഫലങ്ങൾ ഇങ്ങനെ

 

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം.4,55,553 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. അതില്‍ 4,37,156 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഇത്തവണ നൂറുമേനിയില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ആണ് മുന്നേറ്റം. കഴിഞ്ഞ വര്‍ഷം 377 സര്‍ക്കാര്‍ സ്കൂളുകളായിരുന്നു നൂറ് മേനി വിജയം നേടിയിരുന്നത്. എന്നാല്‍ ഇത്തവണ 405 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറ് മേനി വിജയം സ്വന്തമാക്കി.

കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ് ഇത്തവണ.പത്തനംതിട്ട വിജയശതമാനം കൂടിയ റവന്യൂ ജില്ലയായപ്പോള്‍ വയനാടാണ് വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ലയായത് .പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 20,967 പേര്‍ മുഴുവന്‍ എ പ്ലസ് നേടി.ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി നൂറുമേനി നേടിയ സര്‍ക്കാര്‍ വിദ്യാലയം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:

result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.itschool.gov.in, keralaresults.nic.in, results.kerala.nic.in

shortlink

Related Articles

Post Your Comments

Related Articles


Back to top button