Latest NewsNewsGulf

ആറുമാസമായി ശമ്പളം ലഭിക്കാതെ വലഞ്ഞ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഖറാഫി നാഷണല്‍ കമ്പനി ജീവനക്കാരനായ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് താമസസസ്ഥലത്ത് മരിച്ചു. മുംബൈക്കാരനായ രാഹുല്‍ (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു ഇയാള്‍. മരിച്ചനിലയിലാണ് പിന്നീട് കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമെന്നാണ് കരുതുന്നത്.

ഖറാഫി കമ്പനിയിലെ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരുകയായിരുന്ന രാഹുലിന് കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു ഇയാളെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞമാസം 11 ന് രാഹുലിന്റെ വിസ കാലാവധി കഴിഞ്ഞിരുന്നുവെങ്കിലും മുടങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇയാളന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മുംബൈയിലുള്ള സഹോദരനുമായി സുഹൃത്തുക്കളും അധികൃതരും ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നീക്കം നടക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button