NattuvarthaNews

ബാഹുബലിയെ തോൽപ്പിച്ച മലപ്പുറത്തുകാർ

മലപ്പുറം•ജില്ലയിൽ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് താഴ്‌ വീണതോടെ തിരൂർ ബിവറേജിൽ മദ്യത്തിനായി കാത്തുനിൽക്കുന്ന ജനസാഗരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. മലയോര  ജില്ലയിൽ നിലവിൽ ഈ ഔട്ട്‌ലറ്റിലേക്ക് അയൽ ജില്ലയായ വയനാട്, പാലക്കാട്, കോഴിക്കോട് നിന്നുമുള്ള ജനസഞ്ചയത്തിന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പ് നാടിനു തന്നെ കൗതുക കാഴ്ചയാവുന്നു. ഇവിടങ്ങളിൽ നിന്നും മദ്യം വാങ്ങി മറ്റിടങ്ങളിൽ ഉയർന്ന വിലക്ക് വിൽക്കുന്നവരാണ് ഇക്കൂട്ടത്തിൽ കൂടുതൽ എന്നതും വസ്തുതയാണ്. അതിരാവിലെ ഇത്തരക്കാർ കൈസഞ്ചിയും തൂക്കി എത്തിച്ചേർന്നു വരിയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നു.

-വി.കെ ബൈജു

shortlink

Related Articles

Post Your Comments

Related Articles


Back to top button