Latest NewsFootballSports

മെസ്സിയുടെ വിലക്കിൽ ഇളവ് നൽകി ഫിഫ

സൂ​റി​ച്ച് : മെസ്സിയുടെ വിലക്കിൽ ഇളവ് നൽകി ഫിഫ. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ല​ക്കാ​ണ് ഫി​ഫ ഒഴിവാക്കിയത്. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യ 7,800 യൂ​റോ പി​ഴ​യും പിന്‍ വലിച്ചു. ഇതോടെ  അ​ർ​ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് പ്രതീക്ഷകൾക്ക് ഫിഫയുടെ ഈ നടപടി കൂടുതൽ ശക്തി നൽകി. വി​ല​ക്ക് നീ​ങ്ങി​യ​തോ​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​താ ഫു​ട്‌​ബോ​ളി​ല്‍  അ​ര്‍​ജ​ന്‍റീ​ന​യു​ടെ ശേ​ഷി​ക്കു​ന്ന നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ മെ​സി​ക്ക് ക​ളി​ക്കാ​നാ​വും.

ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ചി​ലി​ക്കെ​തി​രേ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍  ലൈ​ന്‍ റ​ഫ​റി​ക്കെ​തി​രെ ത​ട്ടി​ക്ക​യ​റി​യതിനെ തുടർന്നാണ് ഫിഫ മെസ്സിക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. തുടർന്ന് അ​ര്‍​ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ അ​പ്പീ​ല്‍ പ​രി​ഗ​ണിച്ച് ഫി​ഫ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ല്‍ ഇളവ്  നല്‍കുകയായിരുന്നു. മെ​സിയുടെ നിരപരാധിത്വം തെളിയിക്കാൻ മ​ത്സ​ര​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും അ​സോ​സി​യേ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button