Latest NewsIndia

ഇരയെ വലിച്ചു കൊണ്ടു പോകുന്ന വിഷപാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു

ഇരയെ വലിച്ചു കൊണ്ടു പോകുന്ന വിഷപാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഓസ്‌ട്രേലിയയിലെ സൗത്ത് വേല്‍സില്‍ നിന്നും വില്‍കാനിയയിലുള്ള നദീതീരത്തു കൂടി കാറില്‍ യാത്ര ചെയ്ത ആന്‍ഡ്രൂ ഹള്‍ എന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പല്ലി വര്‍ഗത്തില്‍ പെട്ട ബെയേര്‍ഡഡ് ഡ്രാഗണ്‍ ആയിരുന്നു ഇര. ശത്രുക്കളില്‍ നിന്നു രക്ഷപെടാന്‍ നിരവധി അടവുകള്‍ പ്രയോഗിക്കുന്ന ബെയേര്‍ഡഡ് ഡ്രാഗണ്‍ പാമ്പിനു മുന്നില്‍ അകപ്പെട്ടു പോയതാകാമെന്നാണ് ആന്‍ഡ്രൂവിന്റെ നിഗമനം.

സാധാരണ ഇവയുടെ പോരാട്ടമാണു ശ്രദ്ധനേടുന്നതെങ്കില്‍ ഇത്തവണ ഇരയുമായുള്ള വിഷപ്പാമ്പിന്റെ ജൈത്രയാത്രയാണു ചര്‍ച്ചയില്‍ ഇടം നേടിയതവിശാലമായ ചെമ്മണ്‍പാതയിലൂടെ ഇരയെയും കടിച്ചുവലിച്ച് ഇഴഞ്ഞു നീങ്ങിയത് ഇവിടുത്തെ കടുത്ത വിഷപ്പാമ്പുകളിലൊന്നായ വെസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക് ആയിരുന്നു. ഏകദേശം 1.5 മീറ്റര്‍ വരെ നീളം വയ്ക്കുന്നവയാണ് രണ്ടു ജീവികളും. വിഷത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button