Latest NewsNewsIndia

ട്രക്ക് കനാലിലേക്ക് മറിഞ്ഞു; നിരവധി മരണം

ലഖ്‌നൗ: ഉത്തര്‍പ്രേദശില്‍ മിനി ട്രക്ക് കനാലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ കൊല്ലപ്പെട്ടു. 14 പേർ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ജലേസര്‍ പ്രൈമറി ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റാഹ് ജില്ലയിലെ ജലസേര്‍ മേഖലയില്‍ രാവിലെ മൂന്ന് മണിയോടെയാണ് സംഭവം.

ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടവരെല്ലാം ആഗ്രയിലെ സക്രോളി ഗ്രാമനിവാസികളാണ്. റോഡരികിലുള്ള കൈവരി തകര്‍ന്നാണ് ട്രക്ക് കനാലില്‍ പതിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button