Latest NewsFunny & Weird

ഭര്‍ത്താവുമായി തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് യുവതി ചെയ്തത് അമ്പരിപ്പിക്കുന്ന കാര്യം

കൊളംബിയ : ഭര്‍ത്താവുമായി തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് യുവതി ചെയ്തത് അമ്പരിപ്പിക്കുന്ന കാര്യം. ഭര്‍ത്താവുമായി തര്‍ക്കം മൂത്ത യുവതി 7000 യു.എസ് ഡോളര്‍ വിഴുങ്ങുകയായിരുന്നു. കൊളംബിയയിലാണ് സംഭവം. സര്‍ജറിയിലൂടെ നോട്ടുകള്‍ പുറത്തെടുത്തതോടെ യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്. എന്നാല്‍, കുറച്ചു കാലത്തേക്ക് ദഹനപ്രക്രിയയക്ക് ബുദ്ധിമുട്ടുണ്ടായേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭര്‍ത്താവുമൊന്നിച്ച് അവധിക്കാലം ചിലവഴിക്കാനായി വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ വിറ്റ് സ്വരുക്കൂട്ടി വെച്ച പണമായിരുന്നു ഇത്. മണിക്കൂറുകള്‍ നീണ്ട സര്‍ജറിയിലൂടെയാണ് പണം പുറത്തെടുത്തത്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹതാപം പിടിച്ചു പറ്റാനുള്ള യുവതിയുടെ ശ്രമമായിരുന്നു ഇതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 100 ഡോളറിന്റെ 57 നോട്ടുകളാണ് യുവതി വിഴുങ്ങിയത്. ഭര്‍ത്താവുമായുണ്ടായ ചെറിയ തര്‍ക്കത്തെ തുടര്‍ന്ന് പണം ഒളിപ്പിക്കാനാണ് ഇങ്ങനെയൊരു അടവ് സ്വീകരിച്ചതെന്നാണ് യുവതി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button