Latest NewsIndia

ഇന്ദിരാഗാന്ധിയെക്കുറിച്ച് പ്രണബ് മുഖര്‍ജി പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ ഭരണത്തെക്കുറിച്ച് പല പ്രമുഖരും വാനോളം പുകഴ്ത്തിയിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പറയാനുണ്ട് ഇന്ദിരാഗാന്ധിയെക്കുറിച്ച്. ഇന്ദിരാഗാന്ധി ഇന്നുവരെയുള്ളതില്‍ ഏറ്റവും സ്വീകാര്യയായ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് പ്രണബ് പറയുന്നത്.

തീരുമാനമെടുക്കുന്നതില്‍ ഇന്ദിരാഗാന്ധി പുലര്‍ത്തിയ മികവാണ് ശ്രദ്ധേയമെന്നും മുഖര്‍ജി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മിടുക്കിയായ വ്യക്തിത്വമായിരുന്നു അവര്‍. അവര്‍ അന്തരിച്ചിട്ടും, ഇന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവര്‍ ഏറ്റവും സ്വീകാര്യയായ പ്രധാനമന്ത്രിയാണ്.

സംഘടനാപരമായ കാര്യങ്ങളില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് മുഖര്‍ജി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. 1978ലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷം സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേടിയ വിജയം അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button