Latest NewsNattuvartha

ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് കാസര്‍കോട് ഉപ്പളയില്‍ പ്രൗഢ ഗംഭീര തുടക്കം

കാസര്‍കോട്: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് കാസര്‍കോട് ഉപ്പളയില്‍ പ്രൗഢ ഗംഭീര തുടക്കം. ഉപ്പള നഗരത്തില്‍ നടന്ന പൊതു സമ്മേളനം ഗുരുപുരം വജ്രദേഹി മഠം സ്വാമി രാജശേഖരാനന്ദ ഉദ്ഘാടനം ചെയ്തു.

ക്ഷേത്രഭൂമി പോലും സംരക്ഷിക്കാന്‍ കഴിയാത്ത ദേവസ്വം ബോര്‍ഡ് പിരിച്ച് വിട്ട് ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ട് നല്‍കണമെന്ന് ശശികല ടീച്ചര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഒന്നാം ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ ഹിന്ദുവിന്റെ ഭൂമി പിടിച്ചെടുത്ത ഇടത് സര്‍ക്കാരിന് ഇപ്പോള്‍ രണ്ടാം ഭൂപരിഷ്‌കരണം നടത്താന്‍ ധൈര്യമുണ്ടോയെന്നും ശശികല ടീച്ചര്‍ ചോദിച്ചു.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഹാരിസണ്‍ മലയാളമുള്‍പ്പെടെയുള്ള വിദേശികളുടെ ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് ചങ്കുറപ്പില്ല. വനവാസികള്‍ക്ക് നല്‍കേണ്ട ഭൂമി ഇതര മതവിശ്വാസികള്‍ കൈയടക്കി വച്ചിരിക്കുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി ഉപ്പള ഐല ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ സര്‍ക്കാര്‍ കയ്യേറിയ ഭൂമിയില്‍ നിന്നും സമ്മേളന നഗരിയിലേക്ക് ഘോഷയാത്ര നടത്തി.

ബിനില്‍ കണ്ണൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button