Latest NewsInternational

ടിവി സ്‌റ്റേഷനില്‍ ചാവേര്‍ ആക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ടിവി സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം. സംഭവത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ജലാബാദ് നഗരത്തിലാണ് ആക്രമണം നടന്നത്. ടെലിവിഷന്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ബോംബ് ഗേറ്റില്‍ സ്‌ഫോടനം നടത്തുകയായിരുന്നു.

നാലു സിവിലിയന്മാരും രണ്ടു പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. നാലു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലായിരുന്നു. ആക്രമണത്തില്‍ 17പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവം നടക്കുമ്പോള്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ടിവി സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button