Latest NewsNewsIndia

ഡാഡി എന്നെ രക്ഷിക്കാൻ ആശുപത്രിയിൽ കൊണ്ടുപോകൂ- പണം ചിലവാക്കാത്ത പിതാവിനോട് കരഞ്ഞപേക്ഷിച്ച പിഞ്ചുബാലിക അവസാനം മരണത്തിനു കീഴടങ്ങി.. വീഡിയോ

 

ഹൈദരാബാദ്:തന്റെ രോഗം ഭേദമാകാൻ ചികിത്സയ്ക്ക് പണം മുടക്കാൻ തയ്യാറാകാതിരുന്ന പിതാവിനോട് കരഞ്ഞപേക്ഷിച്ച ബാലികയുടെ വീഡിയോ ആരുടേയും കണ്ണ് നനയിക്കുന്നത്. കയ്യിൽ ആവശ്യത്തിന് സാമ്പത്തികം ഉണ്ടായിട്ടും ക്യാൻസർ ബാധിതയായ തന്റെ മകളെ ചികിൽസിക്കാൻ പിതാവ് തുനിഞ്ഞില്ല. എന്നാൽ സെൽഫി വീഡിയോ ഇട്ട ബാലിക ചികിത്സ ലഭിക്കുന്നതിന് മുന്നേ മരണത്തിനു കീഴടങ്ങി.

കുട്ടിയുടെ വീഡിയോയിൽ പറയുന്നത് ഇപ്രകാരം ” ഡാഡി എന്റെ കൈ ഇങ്ങനെ നീരുവന്ന് വീങ്ങിപ്പോകുന്നു, എന്റെ കയ്യും കാലും എല്ലാം നീരാണ്. ഞാൻ ഒരാഴ്ചയായി ശരിക്ക് ആഹാരം കഴിച്ചിട്ട്. എനിക്ക് എന്ത് കഴിച്ചാലും അപ്പോൾ ഛർദ്ദിക്കുകയാണ്. എനിക്ക് എത്രയും വേഗം ചികിത്സ തരണം ഡാഡി. ദിവസത്തിനു ദിവസം എന്റെ അവസ്ഥ വളരെ മോശമാകുകയാണ് ഡാഡി. എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങളാണ് കാരണം നിങ്ങളുടെ രണ്ടു ആണ്മക്കളുടെ പേരിലും ഭാര്യയുടെ പേരിലും ഞാൻ കമ്മീഷണർക്ക് കേസ് കൊടുക്കും.

ഞാനെഴുതി വെക്കും. ഡാഡി ഡാഡിയുടെ ഭാര്യയുടെയും ആണ്മക്കളുടെയും വാക്ക് കേട്ട് എനിക്ക് ചികിത്സ നിഷേധിക്കുകയാണ്. എനിക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നില്ല എന്റെ കൂട്ടുകാരുടെ കൂടെ കളിക്കണം സ്‌കൂളിൽ പോകണം. എനിക്ക് ജീവിക്കണം എന്നെ ചികില്സിക്കണേ ഡാഡി എന്നും അപേക്ഷിക്കുന്നുണ്ട് കുട്ടി. സായി ശ്രീ എന്ന പന്ത്രണ്ടുകാരിയുടേതാണ് ഈ കരളലിയിക്കുന്ന സെൽഫി വീഡിയോ. സായി ശ്രീയുടെ പിതാവ് ഇവരെ വിട്ട് വേറെ വിവാഹം കഴിച്ചു ജീവിക്കുകയാണ്.

സാമ്പത്തികമായി ഉന്നത നിലവാരം പുലർത്തുന്ന പിതാവ് കുട്ടിയുടെ ഫോൺ പോലും എടുക്കാത്ത അവസ്ഥയിലാണ് കുട്ടി വീഡിയോ സെൽഫി എടുത്തു വാട്സ്ആപ്പിൽ ഇട്ടത്. അതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ക്യാൻസർ ബാധിതയായ സായിയെ ചികിത്സിക്കാൻ അമ്മയ്ക്ക് കഴിവില്ലാത്തതിനാലാണ് ബംഗളൂരിൽ താമസിക്കുന്ന ശിവകുമാറിന് സായി വീഡിയോ സന്ദേശം അയച്ചത്.പണത്തിന് വേണ്ടി വീട് വിൽക്കാൻ ശ്രമിച്ച ഭാര്യയെ എംഎൽഎയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശിവകുമാർ പിന്തിരിപ്പിക്കുകയും ചെയ്തു.

ഇതോടെ കുഞ്ഞിന്റെ ചികിത്സ നടക്കില്ലെന്ന നിലയായി.കുട്ടിയുടെ വീഡിയോ കണ്ടതോടെ മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തിരിക്കുകയാണ്. കുട്ടി ഇന്നലെ മരിക്കുകയും ചെയ്തു. ബ്ലഡ് ക്യാൻസർ രോഗിയായ തന്റെ മകളോട് പിതാവ് അശ്ലീലത്തോടെ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മാതാവിന്റെ ആരോപണം.

Related Articles

Post Your Comments


Back to top button