Latest NewsInternational

ബോംബ് ഭീഷണി: വിമാനത്താവളത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു

ന്യൂയോര്‍ക്ക്: ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് അടിയന്തരമായി ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. മാന്‍ഹാട്ടണിലെ ന്യൂആര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തിരക്കേറിയ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്.

വിമാനത്താവള പരിസരത്തു നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പ്രഷര്‍ കുക്കര്‍ കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് വിമാനത്താവളം ഒഴിപ്പിച്ചത്.

ബുധനാഴ്ച ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ചത് പ്രഷര്‍ കുക്കര്‍ ബോംബായിരുന്നു. ഇതോടെ പോലീസിന് സംശയം തോന്നുകയായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചത്. പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും കാര്യമായ ഒന്നും കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button