Latest NewsNewsIndia

കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുടെ പുതിയ തലവനെ തിരഞ്ഞെടുത്തതായി സൂചന

ശ്രീനഗർ: കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുടെ പുതിയ തലവനെ തിരഞ്ഞെടുത്തതായി സൂചന. 29-കാരനായ റിയാൻ നായ്‌ക്കോയാണ് തിരഞ്ഞെടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കമാൻഡറായിരുന്ന സബ്‌സർ ഭട്ട് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് റിയാസിന്റെ നിയമനം. ആധുനിക സാങ്കേതിക വിദ്യയെ ഇഷ്ടപ്പെടുന്നയാളും മിതവാദിയുമാണ് റിയാസ്. റിയാസിന്റെ വരവ് കാശ്മീർ താഴ്‌വരയിൽ സമാധാനം തിരിച്ചുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

സംഘടനയിലെ ഏറ്റവും പ്രായംചെന്നയാൾ എന്ന നിലയ്ക്കാണ് റിയാൻ തലപ്പത്തേയ്ക്ക് വരുന്നത്. റിയാൻ കാശ്മീരിലേക്ക് പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചയാളാണ്. കാശ്മീരിൽ ഐസിസിനെപ്പോലെ ആക്രമണം നടത്തണമെന്ന് ആഗ്രഹിക്കുന്ന ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദി സക്കീർ മൂസയൈപ്പോലുള്ളവർക്ക് തിരിച്ചടിയാണ് റിയാസിന്റെ സ്ഥാനാരോഹണം.

റിയാസ് ഏതാനും മാസംമുമ്പാണ് പണ്ഡിറ്റുകളെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടത്. പണ്ഡിറ്റുകൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നും അവരുടെ ശത്രുക്കളല്ല, സംരക്ഷകരാണ് ഹിസ്ബുൾ മുജാഹിദീനെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. പണ്ഡിറ്റുകൾക്ക് സമാധാനം ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button