Latest NewsNewsGulf

പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കരുതെന്ന്‍ നിര്‍ദ്ദേശം

കുവൈത്ത് സിറ്റി•വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് പുനപ്പരിശോധിക്കണമെന്ന് പാര്‍ലമെന്‍ററി സമിതിയുടെ നിര്‍ദ്ദേശം. രാജ്യത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ്  നിര്‍ദ്ദേശം. വി​ദേ​ശി​ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നും ലൈ​സ​ൻ​സ്​ എ​ടു​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ഠി​ന​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സ​മി​തി അം​ഗം എം.​പി. ഖ​ലീ​ൽ അ​ൽ സാ​ലി​ഹ് പ​റ​ഞ്ഞു.

നി​ല​വി​ലെ ബ​സ്​ സ​ർ​വി​സു​ക​ൾ​ക്ക് പ​ക​രം പ​ബ്ലി​ക് ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മ്പ​നി​ക​ൾ​ക്കി​ട​യി​ൽ ഏ​കീ​ക​ര​ണം വ​രു​ത്ത​ണ​മെ​ന്നും വ്യ​ത്യ​സ്​​ത ക​മ്പ​നി​ക​ളു​ടെ ബ​സു​ക​ൾ ഒ​രേ​സ​മ​യം ഓ​ടു​ന്ന​ത് റോ​ഡി​ലെ തി​ര​ക്കി​ന് ആ​ക്കം കൂ​ട്ടു​ന്നു​ണ്ടെ​ന്നും സമിതിയുടെ പഠന റിപ്പോര്‍ട്ട് പറയുന്നു.

ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തിലും മാറ്റം വരുത്തണം.  നി​ല​വി​ലെ ഏ​ഴ് മ​ണി​ക്ക് പ​ക​രം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ഒ​മ്പ​ത് മ​ണി​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും വൈ​കീ​ട്ട്​ അ​ഞ്ച് മ​ണി​ക്ക് അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. അ​തോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം നി​ല​വി​ലേ​തു​പോ​ലെ തു​ട​രു​ക​യും ചെ​യ്താ​ൽ റോ​ഡി​ലെ തി​ര​ക്ക് കു​റ​യു​മെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ട​ൽ. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യ​ത്തി​ൽ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് പാര്‍ലമെന്റില്‍ ക​ര​ട് നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഖ​ലീ​ൽ അ​ൽ സാ​ലി​ഹ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button