Latest NewsNewsDevotional

വീടിനുള്ളിൽ ചിത്രങ്ങൾ വയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഊർജ്ജസ്വലവും, ഗണേശപ്രീതികരവും, കന്നിരാശിയില്‍ വരുന്ന മുറിയുമാകണം കന്നിമൂല മുറി (തെക്കുപടിഞ്ഞാറ്). തെക്കുപടിഞ്ഞാറു മൂലയിൽ കയ്യെത്താത്ത ഉയരത്തിൽ നിറഞ്ഞൊഴുകുന്ന കാട്ടരുവിയുടേതൊ ഹരിതഭംഗിയുള്ള താഴ്‌വാരത്തിന്റെയോ ചിത്രം വയ്ക്കുന്നത് നല്ലതാണ്. മാത്രമല്ല ഇവിടെ ഒരു ചുമപ്പു ബൾബിടുന്നത് ഉത്തമം. വടക്കുകിഴക്കു മൂലയിൽ ചിത്രശലഭങ്ങൾ, ഇണപ്പക്ഷികൾ ഇവയുടെ ചിത്രങ്ങള്‍ വയ്ക്കണം.

തെക്കുകിഴക്കു മൂലയിൽ പൊതുവെ കിടപ്പിനും ധനം സൂക്ഷിക്കാനും ഗുണകരമല്ല. അങ്ങനെ കിടപ്പുമുറിയാക്കുകയാണെങ്കിൽ പ്രത്യേകിച്ചും മുത്തശ്ശിമാർക്ക് ഇവിടെ കിടക്കാം. തെക്കുകിഴക്കു ചുവരിൽ കൈയ്യെത്താദൂരത്തിൽ അക്കങ്ങളുള്ള ഫോട്ടോയോ ചുമപ്പ്, ഓറ‍ഞ്ച് മുതലായ ഒറ്റപ്പൂക്കളോ വയ്ക്കാം. ഈ മുറിയില്‍ സമയമണി വരണം. വടക്കു ചുവരിലാണ് വയ്ക്കേണ്ടത്. മധ്യഭാഗത്തു വയ്ക്കണം. വെള്ളനിറം തന്നെയാണുത്തമം.

വടക്കുപടിഞ്ഞാറെ മുറി, ഇവിടെ ബെഡ്റൂം വന്നാൽ പൂച്ചക്കുഞ്ഞുങ്ങൾ, ഇരട്ടകുട്ടികളുടെ ചിത്രങ്ങൾ, ഒറ്റകുതിരചിത്രം, കാറ്റിലുലയുന്ന പ്രകൃതിദൃശ്യങ്ങൾ ഇവയൊക്കെയാകാം. സമയമണിക്കിവിടെ സ്ഥാനമില്ല, ഇത് മാസ്റ്റർ ബെഡ്റൂമിനുത്തമം.

വടക്കുകിഴക്കു മുറിയിൽ, ഇവിടെയെല്ലാപേർക്കും ബെഡ്റൂമായി എടുക്കാം, പഠനമുറിയായാൽ പഠനോപകരണങ്ങളും, വായനമുറിയായും ഈ മുറി തിളങ്ങും. ഇവിടെ വടക്കുകിഴക്കു ഭാഗത്ത് തിരിഞ്ഞിരുന്ന് പഠനമാകാം. ഇവിടെ തെക്ക്, കിഴക്ക് ചുമരിൽ പഠനസംബന്ധമായ കാര്യങ്ങൾക്കും വസ്തുക്കൾക്കും ഒന്നാം സ്ഥാനം. ദൃഷ്ടിദോഷ ഗണപതി മറ്റു ദേവതാ ഭാവങ്ങളും മനസ്സിനനുസരിച്ച് വയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button