CinemaLatest NewsMovie SongsEntertainment

ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ നായകനടന്മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് പാര്‍വ്വതിയ്ക്ക് ലഭിച്ചത്

മലയാള സിനിമാ മേഖലയിലെ ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി സ്ത്രീ കൂട്ടായ്മയായി രൂപപ്പെട്ട വുമണ്‍ ഇന്‍ മലയാളം സിനിമ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച്‌ പൃഥ്വിരാജിന്‍റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. സിനിമയില്‍ സ്ത്രീ തുല്യത ഉറപ്പാക്കാന്‍ രൂപപ്പെടുത്തിയ സംഘടനയുടെ ലക്ഷ്യങ്ങളും, അംഗങ്ങളുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തി ഹഫിങ്ടണ്‍ പോസ്റ്റില്‍ സുപ്രിയ എഴുതിയ ലേഖനത്തില്‍ ചില നടിമാരുടെ തുറന്നു പറച്ചിലുകളുമുണ്ട്.

മലയാള സിനിമയില്‍ നായകനും നായികയും തമ്മില്‍ വലിയ അന്തരമാണുള്ളത്. 60 വയസ്സുള്ള നായകന് 20 വയസ്സുള്ള നായിക, 60 വയസ്സുള്ള നായകന്‍റെ അമ്മയായി 50 വയസ്സുള്ള നായിക എന്നതാണ് ഇന്നത്തെ സിനിമയുടെ അവസ്ഥയെന്ന് റിമ കല്ലിങ്കല്‍ പ്രതികരിച്ചതായി സുപ്രിയ ലേഖനത്തില്‍ വെളിപ്പെടുത്തുന്നു.

മികച്ച വിജയം നേടിയ ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടതും, മുഴുനീള കഥാപാത്രവുമായിരുന്നു നടി പാര്‍വ്വതി. എന്നാല്‍ പ്രധാന കഥാപാത്രമായിട്ടും നായകനടന്മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് കിട്ടിയതെന്ന് പാര്‍വ്വതി വെളിപ്പെടുത്തിയതായും ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button