CricketNewsSports

ഇന്ത്യൻ ടീമിന്റെ പരിശീലന സ്ഥാനം; വീരേന്ദർ സേവാഗും അപേക്ഷ നൽകി

ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായ വീരേന്ദർ സേവാഗ് ഇന്ത്യൻ ടീമിന്റെ പരിശീലന സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു. നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലെയടക്കം ആറുപേരാണ് ഇതോടെ ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിച്ചിരിക്കുന്നത്. മുന്‍ ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, ദോഡാ ഗണേഷ്, ടോം മൂഡി, റിച്ചാര്‍ പെബസ് എന്നിവരാണ് മറ്റ് നാല് പേർ.

വിരാട് കോലിയും കുംബ്ലൈയും തമ്മിലുള്ള ശീതസമരം നിലനിൽക്കുന്നതിനാൽ കുംബ്ലൈയ്ക്ക് പരിശീലക സ്ഥാനം നീട്ടുക്കൊടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതെല്ലം കെട്ടിച്ചമച്ച വാർത്തകൾ ആണെന്ന് ബിസിസിഐ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button