Latest NewsIndia

34 പൈലറ്റുന്മാര്‍ക്ക് എതിരെ നടപടി

ന്യൂഡല്‍ഹി : 34 പൈലറ്റുമാര്‍ക്കെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നടപടിയെടുത്തു. സമൂഹമാദ്ധ്യമങ്ങള്‍ വഴി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിനാണ് നടപടി. ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോഎയര്‍ എന്നീ വിമാനക്കമ്പനികളിലെ പൈലറ്റുമാരെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

ഡി.ജി.സി.എ ജോയിന്റ് ഡയറക്ടര്‍ ലളിത് ഗുപ്തയുടെ പദവിയെ തെറ്റായി രേഖപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ഇതിലേക്കു നയിച്ചതെന്നും സൂചനയുണ്ട്. പൈലറ്റുമാര്‍ രാജിവച്ചുപോകുമ്പോഴുള്ള നോട്ടിസ് പീരിയഡ് ആറുമാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന്മേല്‍ അഭിപ്രായം തേടി അയച്ച കത്തിനു മറുപടി നല്‍കിയപ്പോള്‍ ഗുപ്തയെ ഡയക്ടര്‍ ജനറല്‍ ആക്കിയാണു ചില പൈലറ്റുമാര്‍ അഭിസംബോധന ചെയ്തത്. ഇതേത്തുടര്‍ന്ന് ഇവരുടെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുപ്ത വിമാനക്കമ്പനികള്‍ക്കു കത്തെഴുതിയിരുന്നു. ഒരു പദവിപോലും ശ്രദ്ധയോടെ എഴുതാന്‍ പൈലറ്റുമാര്‍ക്ക് കഴിയുന്നില്ലെന്നും ഇവര്‍ നിരുപാധികം മാപ്പു പറയണമെന്നും ഗുപ്ത ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ചില പൈലറ്റുമാര്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡി.ജി.സി.എയ്ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. തുടര്‍ന്നാണ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ കുടുംബത്തെ കുറിച്ച് പോലും അപകീര്‍ത്തി പരമായ സന്ദേശങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചുവെന്ന് കാട്ടി ഡി.ജി.സി.എ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ ഭാഗമായി ചില പൈലറ്റുമാരെ ചൊവ്വാഴ്ച രാവിലെ ഡി.ജി.സി.എ ഓഫിസിലേക്കു വിളിച്ചുവരുത്തി പിന്നീടു ചോദ്യം ചെയ്യലിനായി ലോധി റോഡ് പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയിരുന്നു. നിയമനടപടി ആലോചിക്കുകയാണെന്നും പൊലീസ് സ്‌റ്റേഷനിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമെന്നും മറ്റു പൈലറ്റുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button