NattuvarthaLatest NewsNews

താരമായി അൻഷാദ് അലി: സൂപ്പർ ഹിറ്റായി ഫേയ്സ് പായ്ക്ക്

നടൻ ഉണ്ണി മുകുന്ദന്റെ സൗഹൃദ തണലിൽ ഒറ്റപ്പാലത്ത് എത്തിയ ബാഹുബലി നായിക അനുഷ്ക ഷെട്ടിയുടെ സന്ദർശനത്തിലൂടെഅപ്രതീക്ഷിത പ്രശസ്തിയും, താരപകിട്ടും കൈവന്നിരിക്കുകയാണ്. അൻഷാദ് അലി എന്ന യുവ പഞ്ചകർമ്മ തെറാപ്പിസ്റ്റിന്. ഷൊർണൂർ കുളപ്പുള്ളിയിലെ ബസ് സ്റ്റാറ്റിനകത്ത് പ്രവർത്തിച്ചു വരുന്ന അൻഷാദ് അലിയുടെ ആയുർവേദ ഷോപ്പ് ഒറ്റ ദിവസം കൊണ്ട് പ്രശസ്തിയും, ജനശ്രദ്ധയും നേടി. ഒപ്പം അൻഷാദ് എന്ന ചെറുപ്പക്കാരനും. അനുഷ്ക ഷെട്ടിയുടെ ഉണ്ണി മുകുന്ദനോടൊത്തുള്ള അപ്രതീക്ഷിത സന്ദർശനം ഒട്ടുമിക്ക മാധ്യമങ്ങളും പ്രാധാന്യത്തോടെ  വാർത്തയാക്കിയിരുന്നു. വാർത്തയ്ക്കു പുറമെ സോഷ്യൽമീഡിയയിലും വൈറലായിരുന്നു, യുറ്റ്യൂബിലും സ്ഥാനം പിടിച്ചു. ഇതോടെ ഒറ്റ ദിവസം കൊണ്ട് അൻഷാദ് അലി താരമായി മാറി. അൻഷാദിന്റെ കൈയ്യൊപ്പുള്ള ഫേയ്സ് പായ്ക്കും പ്രശസ്തിയുടെ ലോകത്തെത്തി. അതിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറിയത് അനുഷ്ക ഷെട്ടിയും,ഉണ്ണി മുകുന്ദനും. കോടികൾ നീട്ടി വൻകിട കമ്പനികൾ അനുഷ്കയെ കാത്തിരിക്കുമ്പോഴാണ് അൻഷാദ് അലിയ്ക്ക് റംസാൻ മാസത്തിന്റെ പുണ്യമെന്ന പോലെ ഈ അനുഗ്രഹവും, അത്യപൂർവ്വ ഭാഗ്യവും കൈവന്നത്.

രാധാകൃഷ്ണൻ മണ്ണനൂർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button