Latest NewsNewsInternational

ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ കരടി പിയാനോ വായിച്ചു

കൊളറാ‌ഡോ: അമേരിക്കയിലെ കൊളറാഡോയിലെ കുടുംബം പുറത്ത് പോയ ശേഷം മടങ്ങിയെത്തിയപ്പോഴാണ് അടുക്കും ചിട്ടയോടെയുമിരുന്ന അടുക്കള ആകെ അലങ്കോലമായി കിടക്കുന്നത് കണ്ടത്. ആദ്യം കരുതിയത് കള്ളന്മാർ കയറി മോഷണം നടത്തിയെന്നാണ്. ഉടൻ തന്നെ ഇവർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ്സംഭവം മനസിലായത്. അത് മനുഷ്യനായിരുന്നില്ല. വീട് അലങ്കോലമാക്കിയത്‌ ഒരു കരടിയായിരുന്നു.

കാമറയിലെ ദൃശ്യങ്ങളില്‍ കരടി സ്വീകരണമുറിയില്‍ ചുറ്റി നടക്കുന്നത് കാണാം. കൂടാതെ അത് മുറിയില്‍ വെച്ച പിയാനോയുടെ മുകളില്‍ കൈകള്‍ കയറ്റി വെയ്ക്കുന്നതും പിയാനോയില്‍ നിന്ന് ശബ്ദമുണ്ടാകുന്നത് ശ്രദ്ധിക്കുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് വീടിനകത്തെ എല്ലാ മുറികളിലും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും കാമറാ ദൃശ്യങ്ങളിൽ കാണാം. എല്ലാം കഴിഞ്ഞ് കക്ഷി ഒന്നും അറിയാത്തതു പോലെ സ്ഥലം വിടുകയും ചെയ്തു. അടുക്കള ഭാഗത്തെ തുറന്ന് കിടന്ന ജനലിലൂടെയാണ് കരടി വീടിന് അകത്ത് കയറിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button