CinemaMovie SongsEntertainmentKollywoodMovie Gossips

മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ കാരണം വെളിപ്പെടുത്തി ദീപ്തി സതി

പുതുമുഖ നായികമാരില്‍ ഒരൊറ്റ സിനിമ കൊണ്ട്ട് തന്നെ പ്രേക്ഷകസ്വീകാര്യത നേടിയ നായികയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി മലയാളികള്‍ക്ക് പരിചിതയായത്. മുടി മുറിച്ച്, വ്യത്യസ്തമായ ലുക്കില്‍ സിനിമാലോകത്തേയ്ക്ക് എത്തിയ ഈ താരം ആദ്യ ചിത്രത്തിനുശേഷം നീണ്ട അവധിയിലായിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ദീപ്തി. നീനയ്ക്കുശേഷം ഓഫറൊന്നും സ്വീകരിക്കാന്‍ കഴിയാത്തതിനെക്കുറിച്ച് താരം വെളിപ്പെടുത്തുന്നു.

ആദ്യ ചിത്രം നല്‍കിയ സ്വീകാര്യതയിലൂടെ നിരവധി അവസരങ്ങള്‍ തനിക്ക് കിട്ടിയിരുന്നു. എന്നാല്‍ നീനയ്ക്ക് ശേഷം തന്നെ തേടിയെത്തിയവയെല്ലാം ടോം ബോയിഷ് ടൈപ്പിലുള്ള നീനയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള വേഷങ്ങളായിരുന്നു. സ്റ്റീരിയോടൈപ്പാവാന്‍ താല്‍പര്യമില്ലാത്തതിനാല്‍ താരം ഓഫറുകളൊന്നും സ്വീകരിച്ചിരുന്നില്ലയെന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദീപ്തി പറയുന്നു.

കഴിഞ്ഞ രണ്ടിലധികം വര്ഷം മലയാളത്തില്‍ സജീവമല്ലായിരുന്നെങ്കിലും അന്യഭാഷ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയായിരുന്നു ദീപ്തി. കന്നഡയിലും തെലുങ്കിലുമായി പുറത്തിറങ്ങിയ ജാഗ്വാറില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോളോ, മമ്മൂട്ടി ശ്യാംധര്‍ ചിത്രം തുടങ്ങി അഞ്ചോളം ചിത്രങ്ങളാണ് ഇപ്പോള്‍ ദീപ്തി ഏറ്റെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button