Latest NewsIndia

ഗതാഗത രംഗത്ത് പുതുയുഗം കുറിച്ച് പുത്തന്‍ സവിശേഷതകളുമായെത്തിയ കാറുകളെ പരിചയപ്പെടാം

ഹൈദരാബാദ്: ഇന്ത്യയിലെ നഗരങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ആശയം മുന്‍നിര്‍ത്തി രാജ്യത്തെ ആദ്യത്ത ഇലക്ട്രോണിക് ടാക്സി കാര്‍ പുറത്തിറക്കി. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹൈദരാബാദിലാണ്  ഇത്തരത്തിലുള്ള അഞ്ച് കാറുകള്‍ പുറത്തിറക്കിയത്.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ നൂറ് കിലോമീറ്റര്‍വരെ കാര്‍ ഓടിക്കാനാകും. 14 ലക്ഷത്തോളമാണ് ഒരു കാറിന്റെ വില. ഹൈദരാാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇവ വാങ്ങുന്നതിനായി ധനസഹായം നല്‍കിയത്. സിറ്റി മേയര്‍ ബി രാമ മോഹന്‍ ഫഌഗ് ഓഫ് ചെയ്തു. ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ ഉപയോഗം കുറച്ച് ഇലക്ട്രോണിക് വാഹനങ്ങള്‍ കൂടുതല്‍ പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

 

പരിസ്ഥിതി സൗഹൃദ നരമാക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാഗ്പൂരിലും ബസ്,  ഓട്ടോറിക്ഷ തുടങ്ങി ഇരുന്നൂറോളം ഇലക്ട്രോണിക് വാഹനങ്ങള്‍ പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button