KeralaLatest NewsNews

സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നു : സന്ന്യാസിയുടെ ലിംഗം മുറിച്ച സംഭവത്തെ കുറിച്ച് ജി.സുധാകരന് പറയാനുള്ളത്

ആലപ്പുഴ: സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍. സന്ന്യാസിയുടെ ലിംഗം മുറിച്ച സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സന്ന്യാസിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍ണമെന്നും ജി.സുധാകരന്‍ പറഞ്ഞു.

എന്നാല്‍ ഘോരവനത്തില്‍ അനുജന്റെ അടുത്ത് സീതയെ നിര്‍ത്തിയിട്ടുപോയത് മര്യാദയാണോ? സീത പറഞ്ഞതുകേട്ട് മാനിനെ പിടിക്കാന്‍ ലക്ഷ്മണന്‍ ചേട്ടത്തിയെ ഉപേക്ഷിച്ചുപോയതും ശരിയല്ല.എന്നാല്‍, രാവണന്‍ എത്ര മാന്യമായാണ് സീതയോട് പെരുമാറിയത്. പുഷ്പകവിമാനത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോയത്. ലങ്കയില്‍ അശോകവനികയില്‍ സംരക്ഷിതയായിരുത്തി. ഒരിക്കലും ശരീരത്തു തൊട്ടില്ല. ഇപ്പോഴുള്ള ശ്രീരാമന്മാര്‍ ഇതൊക്കെ അറിയണം എന്നും അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് ധൈര്യം വേണമെന്ന് പറഞ്ഞുനടക്കുന്ന മഹിളാ സംഘടനകള്‍ ഇക്കാര്യം ശ്രദ്ധിക്കണം. മകള്‍ക്കെതിരേ സാക്ഷിപറയുന്ന അമ്മമാര്‍ ഉണ്ടാവരുത്. തിരുവനന്തപുരത്തെ അമ്മ കാണിച്ചത് ശരിയാണോ? പ്രായപൂര്‍ത്തിയായ മകളുള്ളതോര്‍ക്കാതെ സന്ന്യാസിയെ വീട്ടില്‍ കയറ്റി പാലും പഴവും കൊടുത്തുറക്കി. ഇതു ശരിയാണോ?

പെണ്‍കുട്ടികളും ആണ്‍കുട്ടികളും വീട്ടുപണി ചെയ്യണം. മുറ്റമടിക്കണം, കൃഷിപ്പണി ചെയ്യണം. ഒരുകാലത്ത് പശുവിനെ അഴിച്ചുകെട്ടിയിട്ട് കോളേജില്‍ പഠിപ്പിക്കാന്‍ വരുന്ന പ്രൊഫസര്‍മാരുണ്ടായിരുന്നു. അധ്വാനിക്കുന്നവര്‍ക്ക് മനക്കരുത്ത് കൂടും. അവര്‍ ക്രിമിനലുകളൊരുക്കുന്ന ചതിക്കുഴിയില്‍ വീഴില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button