CinemaMollywoodMovie SongsEntertainmentKollywood

മതം മാറ്റത്തിന് പിന്നിലെ കാരണം മാതു വെളിപ്പെടുത്തുന്നു

അമരമെന്ന ചിത്രത്തിലൂടെ പ്രേക്ഷകസ്വീകാര്യത നേടിയ നടിയാണ് മാതു. ഒരുകാലത്ത് സിനിമാ മേഖലയില്‍ തിളങ്ങി നിന്ന മാതു വിവാഹ ജീവിതത്തോടെ സിനിമയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു. ഡോക്ടര്‍ ജേക്കബുമായുള്ള വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ചതതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹത്തിനു വേണ്ടിയല്ല താന്‍ മതം മാറിയതെന്ന് മാതു വെളിപ്പെടുത്തുന്നു.

ഹിന്ദുമത വിശ്വാസിയായിരുന്ന താന്‍ ക്രിസ്തുമത വിശ്വാസിയായതിനു പിന്നിലെ യഥാര്‍ത്ഥ കാരണം മാതു വ്യക്തമാക്കുന്നു. മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവത്തിന് ശേഷമാണ് ക്രിസ്തു മതത്തില്‍ താന്‍ വിശ്വസിച്ച് തുടങ്ങിയത്. കുട്ടേട്ടന്‍ എന്ന സിനിമയ്ക്ക് ശേഷം തന്നെത്തേടി നല്ലൊരു വേഷം എത്തിയിരുന്നു. പെരുന്തച്ചനിലെ വേഷം. എന്നാല്‍ ഷൂട്ടിങ്ങിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് ആ റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങിയ കാര്യം താന്‍ അറിഞ്ഞത്. ഇത് തന്നെ മാനസികമായി വല്ലാതെ തളര്‍ത്തി. തനിക്ക് ലഭിക്കാന്‍ വെച്ച വേഷം കൈവിട്ടു പോയതില്‍ വളരെയധികം വിഷമിച്ചിരുന്നു. ആ വിഷമം സഹിക്കാനാവാതെ മാതാവിനു മുന്നില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചിരുന്നു. അതിനു ശേഷമാണ് അമരത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ തനിക്ക് ലഭിച്ചതെന്നു താരം പറയുന്നു.

അമരത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് വന്ന ഫോണ്‍ കോള്‍ ആരോ കളിയാക്കാന്‍ വേണ്ടി വിളിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ വീണ്ടും വിളിച്ചപ്പോള്‍ അമ്മ സംസാരിച്ചു തുടര്‍ന്നാണ് കാര്യങ്ങളെക്കുറിച്ച് അറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായെന്നും താരം പറഞ്ഞു. അമരത്തിലേക്കുള്ള ആ കോള്‍ എത്തിയപ്പോള്‍ മുതല്‍ താന്‍ ജീസസിന്റെ മകളാണെന്ന തോന്നലുണ്ടാവുകയും വീട്ടുകാരുടെ സമ്മതത്തോടെ മാറുകയും ചെയ്തുവെന്നും മാതു തുറന്നു പറയുന്നു. പക്ഷേ അതിനു ശേഷവും അഭിനയിച്ച സിനിമകളുടെയല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് കൊടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button