KeralaLatest News

പ്ലസ്‌വണ്ണിന് 90,255 പേര്‍ക്ക് പ്രവേശനം ലഭിക്കില്ല

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിന് 5.13 ലക്ഷം അപേക്ഷകരാണ് ഇത്തവണ. 4,22,910 സീറ്റുകളാണ് മൊത്തമുളളത്. അപേക്ഷിച്ചവരില്‍ 90,255 പേര്‍ക്ക് പ്രവേശനം ലഭിക്കില്ലെന്നാണ് വിവരം. എസ്.എസ്.എല്‍.സിക്ക് 4,37,156 പേര്‍ ഉന്നതപഠനത്തിന് അര്‍ഹതനേടുകയുണ്ടായി.

സി.ബി.എസ്.ഇ ക്കാര്‍ക്കും അപേക്ഷിക്കാന്‍ അവസരം കിട്ടിയതാണ് അപേക്ഷകരുടെ എണ്ണം കൂട്ടിയത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതപഠനത്തിന് അര്‍ഹത നേടിയവരില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്കും ഐ.ടി.ഐക്ക് അപേക്ഷിച്ചവരുമുളളതിനാല്‍ അവരെ ഒഴിവാക്കിയാല്‍ സി.ബി.എസ്.ഇ അപേക്ഷകരുടെ എണ്ണം കൂടാനാണ് സാദ്ധ്യത.

ട്രയല്‍ അലോട്ട്‌മെന്റും അലോട്ട് മെന്റും എന്ന് തുടങ്ങാനാകുമെന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചചെയ്തശേഷം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉടന്‍ പ്രഖ്യാപിക്കും. അലോട്ട്‌മെന്റ് ആരംഭിച്ചാല്‍ അത് എസ്.എസ്.എല്‍.സിക്കാരും സി.ബി.എസ്.ഇക്കാരും തമ്മിലുളള മത്സരമായിമാറും.

അതുകൊണ്ടുതന്നെ പലര്‍ക്കും ഇഷ്ടവിഷയം തെരഞ്ഞെടുക്കാനും ഇഷ്ട സ്‌കൂള്‍ തെരഞ്ഞെടുക്കാനുമുള്ള സാധ്യത കുറയും. ആദ്യമായാണ് സി.ബി.എസ്.ഇക്കാര്‍ക്ക് എസ്.എസ്.എല്‍.സിക്കാര്‍ക്കൊപ്പം അപേക്ഷിക്കാന്‍ അവസരം കിട്ടിയത്. എസ്.എസ്.എല്‍.സിക്കാര്‍ക്ക് കൊടുത്തതിന്‌ശേഷം അധികം വരുന്ന സീറ്റാണ് സി.ബി.എസ്.ഇക്കാര്‍ക്ക് കിട്ടിയിരുന്നത്. ഇതില്‍ നിന്നൊരു മാറ്റം കൊണ്ടുവന്നത് കടുത്ത മത്സരത്തിന് കാരണമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button