Latest NewsGulf

ആശങ്കകള്‍ പടരുമ്പോള്‍ നാട്ടിലുള്ളവരോട് ഖത്തറിലെ പ്രവാസികള്‍ക്ക് പറയാനുള്ളത്

ദോഹ: ഖത്തറുമായുള്ള നയതന്ത്രബന്ധം പല രാജ്യങ്ങളും റദ്ദാക്കിയ സാഹചര്യത്തില്‍ പ്രവാസികളുടെ കാര്യങ്ങള്‍ ചിന്തിച്ച് നാട്ടിലുള്ളവര്‍ക്ക് ആശങ്ക. കാര്യങ്ങളറിഞ്ഞ് ഖത്തറിലുള്ളവരെ വിളിക്കുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് അവിടെ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ്. നിങ്ങള്‍ ഭയപെടേണ്ട എന്നും പ്രവാസികള്‍ പറയുന്നു.

സംഘര്‍ഷ സാധ്യതയില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പ്രവാസികള്‍ പറയുന്നു. നയതന്ത്ര ബന്ധങ്ങളിലുണ്ടായ വിള്ളലുകള്‍ പരിഹരിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടും എന്നും വിശ്വസിക്കുകയാണ് പ്രവാസി മലയാളികള്‍. തിങ്കളാഴ്ച്ചയാണ് സൗദി ഉള്‍പ്പെടെയുള്ളവരുടെ, നയതന്ത്ര ബന്ധം ഉപേക്ഷിക്കല്‍ തീരുമാനവും അതിര്‍ത്തി അടക്കല്‍ തീരുമാനവും ഉണ്ടായത്.

ഖത്തറിലേക്ക് ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ കൂടുതലായും എത്തുന്നത് സൗദി വഴിയാണ്. സൗദി അതിര്‍ത്തി അടക്കുന്നത് മൂലം ഭക്ഷണ സാധനങ്ങളുടെ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. അതുകൊണ്ടുതന്നെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന്റെ തിരക്കിലാണ് പലരും. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുസംബന്ധിച്ചുള്ള ഊഹാപോഹങ്ങളും ചില കിംവദന്തികളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തതും തിരക്കിന് കാരണമായി.

എന്നാല്‍ ഭക്ഷണ സാധനങ്ങള്‍ പൂഴ്ത്തിവെക്കുകയോ, ഭക്ഷണ സാധനങ്ങള്‍ അമിതമായി വാങ്ങിക്കൂട്ടുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് അടിയന്തിര മന്ത്രിസഭായോഗം അറിയിച്ചിരുന്നു. മറ്റ് പല രാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ എത്തുന്നുണ്ടെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button