Latest NewsIndia

ഇത്തവണ കൂടുതൽ മഴ ലഭിക്കും

ന്യൂ ഡൽഹി : മുൻ  കാലവർഷത്തെ അപേക്ഷിച്ച് ഇത്തവണ രാജ്യത്ത് 98 ശതമാനം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അല്‍നിനൊ പ്രതിഭാസത്തിന്റെ സ്വാധീനം കുറഞ്ഞത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ജൂലൈയോടെ 96 ശതമാനവും മഴയും ഓഗസ്റ്റാകുന്നതോടെ രാജ്യത്ത് 98 ശതമാനം മഴ ലഭിക്കുമെന്ന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ക ജെ രമേഷ് പറഞ്ഞു.

കൂടുതൽ മഴ ലഭിച്ചാൽ ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്ന കനത്ത ചൂടിന് രണ്ടുദിവസത്തിനുള്ളില്‍ കുറവുണ്ടാകും. മധ്യ ഇന്ത്യയിൽ 100 ശതമാനം മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും സാധാരണയിലും കുറവ് മഴയായിരിക്കും ലഭിക്കുക.

ഏറ്റവും കൂടുതല്‍ കൃഷി നടക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിൽ പ്രവചനപ്രകാരം 96 ശതമാനത്തിലും താഴെയായിരിക്കും മഴ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button