CinemaBollywoodMovie SongsEntertainment

പ്രഭാസും രാജമൌലിയും വീണ്ടും ഒന്നിക്കുന്നു; മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനായി

മറ്റൊരു ചരിത്രം കുറിക്കാന്‍ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്ത. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം ഒരുങ്ങുന്ന രാജമൌലി ചിത്രത്തിലും പ്രഭാസ് നായകനാകുന്നുവെന്ന് സൂചന. ബാഹുബലിയുടെ രണ്ടാംഭാഗം ബോക്സ് ഓഫീസ് തകര്‍ത്ത് മുന്നേറുകയാണ്. 1700 കോടിയിലധികം കളക്ഷന്‍ ചിത്രം ഇതുവരെ നേടിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് നായകന്‍ പ്രഭാസും രാജമൗലിയും വീണ്ടും ഒരുമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രഭാസിനെ നായകനാക്കി രാജമൗലി പുതിയ ചിത്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത ദേശീയ മാധ്യമം ഡിഎന്‍എയാണ് പുറത്തുവിട്ടത്.

തന്‍റെ പുതിയ ചിത്രമായ സാഹോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് പ്രഭാസ്. 150 കോടി മുതല്‍മുടക്കിലാണ് സാഹോ ഒരുങ്ങത്. ഇതിനിടെ പുതിയ ചിത്രത്തിന്‍റെ ആശയങ്ങള്‍ രാജമൗലിയും പ്രഭാസും തമ്മില്‍ സംസാരിച്ചതായാണ് വാര്‍ത്തകള്‍. രാജമൗലി പുതിയ സിനിമയുടെ സ്ക്രിപ്റ്റിംഗിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രഭാസിനെ നായകനാക്കി ഒരു ബോളീവുഡ് ചിത്രം ചെയ്യാന്‍ കരണ്‍ ജോഹര്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button