CinemaMovie SongsEntertainmentKollywood

‘സംഘമിത്ര’യില്‍ നായികയായി തെന്നിന്ത്യന്‍ സൂപ്പര്‍താരം

 

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സംഘമിത്ര’യില്‍ നയന്‍താര നായികയാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിന്ന് ശ്രുതിഹാസന്‍ പിന്മാറിയ സാഹചര്യത്തില്‍ പല നടിമാരെയും പേരുകള്‍ പറഞ്ഞു കേട്ടിരുന്നു. ഒടുവിലിപ്പോള്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ നയന്‍താരയെ സമീപിച്ചുവെന്നാണ് വിവരം. സ്ത്രീ കേന്ദ്രീകൃതമായ സിനിമയില്‍ ജയം രവിയും ആര്യയുമാണ്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയിലാണ് സംഘമിത്ര ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button