Latest NewsIndia

ആമസോണില്‍ ഓപ്പോ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാളെ ഞെട്ടിച്ചു കൊണ്ട് ലഭിച്ചത് മറ്റൊന്ന്

അഹമ്മദാബാദ് : ആമസോണില്‍ ഓപ്പോ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാളെ ഞെട്ടിച്ചു കൊണ്ട് ലഭിച്ചത് ലഭിച്ചത് ആപ്പിളിന്റെ ഐഫോണ്‍. അഹമ്മദാബാദ് സനാദ് ടൗണ്‍ സ്വദേശി വിപുല്‍ റബാരിക്കാണ് ആമസോണ്‍ ഓപ്പോയ്ക്ക് പകരം ഐഫോണ്‍ ലഭിച്ചത്. എന്നാല്‍ ഞെട്ടലോടെ ഐഫോണ്‍ കൈയ്യിലെടുത്തു നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. ഒര്‍ജിനലിനെ വെല്ലുന്ന ഡമ്മി.

ഓപ്പോയുടെ നിയോ അഞ്ച് ഫോണിനാണ് വിപുല്‍ ഓര്‍ഡര്‍ ചെയ്തിരുന്നതെന്ന് വിപുല്‍ പറയുന്നു. ഇതിന്റെ കവര്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. അതിന് പുറമെ ഫോണിന്റെ വിലയായ 5,899 രൂപ കുറിച്ചിട്ടുണ്ട്. തുടര്‍ന്ന് ആമസോണില്‍ പരാതി നല്‍കിയെങ്കിലും അവര്‍ കൈമലത്തിയെന്ന് വിപുല്‍ പറയുന്നു. ഇത് തങ്ങളുടെ കുഴപ്പമല്ലെന്നും ഇടനിലക്കാരുടെ കുഴപ്പമാണെന്നുമാണ് ആമസോണിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button