KeralaLatest NewsNews

ആളുമാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു

മലപ്പുറം: ആളു മാറിയതറിയാതെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു.തുടർന്ന് അബദ്ധം മനസ്സിലായതോടെ കല്ലറ തുറന്ന് മൃതദേഹംവീണ്ടും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മോർച്ചറിയിൽ വച്ച മൃതദേഹങ്ങൾ തമ്മിൽ മാറിപ്പോയതാണ് കാരണം.മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ വെച്ച് പരസ്പരം ആളുമാറി ബന്ധുക്കൾ സംസ്കരിച്ചത്.

ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.ഏലിയാമ്മയുടെ ബന്ധുക്കൾ വന്നപ്പോൾ ആശുപത്രിക്കാർ കൊടുത്തുവിട്ടതു മറിയാമ്മയുടെ മൃതദേഹമാണ്. ബന്ധുക്കൾ സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു.മറിയാമ്മയുടെ ബന്ധുക്കൾ ഇന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ മൃതദേഹം പുറത്തെടുത്തു മോർച്ചറിയിലേക്ക് മാറ്റി.

Tags

Related Articles

Post Your Comments


Back to top button
Close
Close