Latest NewsNewsDevotional

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ കൽഖി അവതാരമാണ് ചിറക്കൽ മഹാവിഷ്ണു ക്ഷേത്ര സമുച്ചയത്തിലെ പ്രധാന ആരാധന മൂർത്തി. ഭാരതത്തിൽ ഇവ വളരെ കുറവാണ്. കലിയുഗത്തിൽ അമൃത സ്വരൂപികളുടെ രക്ഷാർത്ഥം വിഷ്ണു ഭഗവാൻ അവതരിക്കുമെന്ന് പുരാണങ്ങൾ പറയുന്നു. ജീവിതപ്രാരാബ്ധങ്ങളിൽപ്പെട്ടുഴലുന്ന നമുക്ക് ആശ്വാസം നൽകുന്നതിന് ഈ കൽകി ദേവസ്ഥാനം ഗുണകരമായി കാണുന്നു.

പ്രളയ ശേഷം കടൽ പിൻവാങ്ങിയ സമയത്ത് അനന്തപുരിയുടെ തീരപ്രദേശം ഉൾകൊള്ളുന്ന ഇവിടെ ഭീമാകാരങ്ങളായ വെള്ള മണൽ കൂനകൾ രൂപം പ്രാപിച്ചു. പിൽ‍കാലത്ത് കായിക്കര തറവാട്ടിലെ കാരണവർ ഒരു ആൽത്തറകെട്ടി ശ്രീകരിങ്കാളി ദേവിയെ ഉപാസിച്ചു വന്നു. ഇങ്ങനെ കുറച്ചു കാലത്തിന് ശേഷം ചില രാത്രികാലങ്ങളിൽ ഒരു കുളമ്പടി ശബ്ദത്തോടു കൂടി കുതിരപ്പുറത്ത് ആസനസ്ഥനായി ഉടവാളും പരിചയും കൈയിലേന്തി, പച്ചത്തൊപ്പിയും അണിഞ്ഞ ഒരു തേജോരൂപം യോദ്ധാവിനെപ്പോലെ വിളക്ക് കത്തുന്ന ആൽത്തറക്ക് സമീപം വന്ന ശേഷം അപ്രത്യക്ഷനാകുന്നതായി കാരണവർക്ക് സ്വപ്നദർശനം കിട്ടി.

അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം കാരണവരുടെ ഒരു കുടുംബാംഗമായ ഒരു ഭക്തന്റെ ശരീരത്തിൽ വെളിച്ചപ്പാടായി പ്രസ്തുത തേജോരൂപം പ്രത്യക്ഷപ്പെടുകയും തനിക്ക് ഈ കുന്നിൽ ഒരു ഇരിപ്പിടം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ കാരണവർ ഒരു അമ്പലം പണിയുകയും തമ്പുരാൻ എന്ന് ധ്യാനിച്ച് ആരാധന തുടങ്ങി. ഈ ക്ഷേത്രം ഇന്ന് ശ്രീ ചിറക്കൽ മഹാവിഷ‌്ണു ക്ഷേത്രം എന്ന പേരിൽ കീർത്തികേട്ടു വരുന്നു.

തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമായ ശ്രീപത്മനാഭസ്വാമിയുടെ ക്ഷേത്ര സന്നിധിയെ ലക്ഷ്യമാക്കി ഉടവാളുമെന്തി കുതിരപ്പുറത്ത് തേജോമയനായ ഒരാൾ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നത് പതിവായിരുന്നു. അപരിചിതമായ ഈ ദിവ്യരൂപത്തിന്റെ പ്രയാണത്തെ കാവൽ ഭടന്മാർ തടയാൻ ശ്രമിച്ചു. പിറ്റേദിവസം ഇവർ മരണപ്പെട്ടു കിടക്കുന്നതായി കാണുക പതിവായിരുന്നു. അനന്ത ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ കോട്ടയിൽ ഇത്തരം ദുർമരണങ്ങൾ ആവർത്തിക്കപ്പെട്ടപ്പോൾ മഹാരാജാവ് തിരുമനസ്സ് ഇതറിയുകയും ക്ഷേത്രവുമായി ബന്ധപ്പെട്ട ഒന്നാണെന്ന് മനസ്സിലാക്കി പ്രതിവിധി കാണുകയും ചെയ്തു.

മാന്ത്രിക പ്രയോഗത്താൽ വേദജ്ഞനായ കുപക്കരമഠം പോറ്റിയെക്കൊണ്ട്. ഈ അശ്വാരൂഢാ പ്രയാണത്തെ ഗതിമാറ്റിവിടുകയും, പടിഞ്ഞാറ് കോട്ടയുടെ ഗതി കുറച്ചു മാറ്റി ഇതിനു വേണ്ടി ഒരു ഉത്സവവും വർഷംതോറും നടത്തി വരുന്നു എന്ന് ഐതിഹ്യം. അങ്ങനെ ശ്രീപത്മനാഭ സവിധത്തിൽ വലയം പ്രാപിക്കാൻ ആ തേജോരൂപം കായിക്കര തറവാട്ടിലെ കാരണവരുടെ ആൽത്തറയില്‍ വന്നു ചേരുകയും ചെയ്തു വെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. കൂടാതെ ശ്രീകരിങ്കാളി ദേവി ശ്രീഭദ്രകാളിദേവി, ശ്രീചാമുണ്ഡിദേവി, ശ്രീമഹാഗണപതി, ശ്രീ മാടൻതമ്പുരാൻ, ശ്രീ യക്ഷിയമ്മ, ശ്രീ നാഗരാജാവ്, യോഗീശ്വരൻ എന്നിവരുടെ സാന്നിധ്യവും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button