Latest NewsIndiaNews Story

കടുത്ത തലവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ ചെവി പരിശോധിച്ചപ്പോൾ കണ്ടത്

കടുത്ത തലവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ ചെവി പരിശോധിച്ചപ്പോൾ ഡോക്ടർ കണ്ടത് ഒരു ചിലന്തിയെ.

കടുത്ത തലവേദനയെ തുടർന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ ബംഗ്ലൂര്‍ സ്വദേശിയായ ലക്ഷ്മിയെ വിശദമായി പരിശോധിച്ച ഡോക്ടര്‍ക്ക് രോഗ കാരണം കണ്ടെത്താന്‍ സാധിച്ചില്ല. എന്നാൽ ചെവിക്കുള്ളിലാണ് വേദനയെന്ന് ലക്ഷ്മി പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ ചെവിക്കുള്ളില്‍ ടോര്‍ച്ചടിച്ചപ്പോൾ  രണ്ടു കണ്ണുകള്‍ തിളങ്ങുന്നതു കണ്ടു. ഉടൻ തന്നെ ഡോക്ടര്‍ മരുന്ന്  ഒഴിച്ചപ്പോഴാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ഒരു ചിലന്തി ചെവിക്കുള്ളില്‍ നിന്നും ഇറങ്ങി വന്നത്.

യുവതി നിലത്ത് കിടന്നുറങ്ങിയപ്പോൾ ചെവിക്കുള്ളിൽ കേറിയതാകമെന്ന്‍ ഡോക്ടര്‍മാര്‍ പറയുന്നു.

Related Articles

Post Your Comments


Back to top button