Latest NewsInternational

ഫേ​സ്ബു​ക്ക് ലൈ​ക്കി​നു വേ​ണ്ടി പിഞ്ചു കുഞ്ഞിനോട് പിതാവ് ചെയ്ത ക്രൂരത

അ​ൾ​ജി​യേ​ഴ്സ്: ഫേ​സ്ബു​ക്ക് ലൈ​ക്കി​നു വേ​ണ്ടി പിഞ്ചു കുഞ്ഞിനെ ​ബഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ ജ​നാ​ല​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്കി​ട്ട് ഫോട്ടോയെടുത്ത പിതാവിനെ അ​ൾ​ജീ​രി​യ​യി​ലെ കോ​ട​തി ര​ണ്ടു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു. ത​ല​സ്ഥാ​ന​മാ​യ അ​ൾ​ജി​യേ​ഴ്സി​ൽ‌ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ 15 ാം നി​ല​യി​ൽ​നി​ന്നാ​ണ് പിഞ്ച് കുഞ്ഞിനോട് സ്വന്തം പിതാവ് അ​തി​ക്രൂ​രമായ സാ​ഹ​സി​ക​ത കാട്ടിയത്.

പി​ഞ്ചു​കു​ഞ്ഞി​നെ ജ​നാ​ല​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് തൂ​ക്കി​യി​ട്ട് ഫോ​ട്ടോ എ​ടുത്ത് എ​ഫ്ബി​യി​ൽ പോ​സ്റ്റ് ചെ​യ്ത ശേഷം “1,000 ലൈ​ക്ക് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കു​ട്ടി​യെ താ​ഴേ​യ്ക്ക് ഇ​ടു​മെ​ന്നാ​യി​രു​ന്നു” ഇ​യാ​ൾ ഇതിന് നൽകിയ അ​ടി​ക്കു​റി​പ്പ്. സംഭവം വൈറലായതോടെ ബാ​ല​പീ​ഡ​ന​ത്തി​ന് ഇ‍​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർന്നു തുടർന്ന് ഞാ​യ​റാ​ഴ്ച ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button