Latest NewsIndia

4 ജിയിലും വേഗതയേറിയ ഇന്റര്‍നെറ്റുമായി 5ജി എത്തുന്നു

ന്യൂഡല്‍ഹി : 4 ജിയിലും വേഗതയേറിയ ഇന്റര്‍നെറ്റുമായി 5ജി എത്തുന്നു. ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ മിത്തലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ ഇതിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിലെ ഷാങ്ഹായില്‍ നടന്ന ആഗോള മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുനില്‍ മിത്തല്‍. 2025 ഓടെ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന് സുനില്‍ മിത്തല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച് ഇന്ത്യ മറ്റു രാജ്യങ്ങളെ നിരീക്ഷിച്ചു വരികയാണെന്നും മിത്തല്‍ പറഞ്ഞു.

പല രാജ്യങ്ങളിലും മൊബൈല്‍ മാര്‍ക്കറ്റ് താഴോട്ടു പോകുകയാണെന്നും പുതിയ വളര്‍ച്ചാ സാധ്യതകള്‍ കണ്ടുപിടിക്കണമെന്നും ഹുവായ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഗുവോ പിങ് പറഞ്ഞു. എറിക്‌സണ്‍ നല്‍കിയ സാങ്കേതിക പിന്തുണയോടെ എത്തിസലാറ്റ് യുഎഇയില്‍ 5ജി പരീക്ഷിച്ചിരുന്നു. 5ജി യാഥാര്‍ത്ഥ്യമാക്കാന്‍ ഈ നാലു രാജ്യങ്ങളെ നയിക്കുക ചൈന ആയിരിക്കും. ചൈന മൊബൈല്‍, ചൈന യൂണികോം എന്നീ കമ്ബനികളുടെ സഹായം ഇതിനായി ഉറപ്പു വരുത്തും. സാംസങ്ങുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5 ജി കൊണ്ടുവരാന്‍ തങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് റിലയന്‍സ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. 5ജി ലോഗോക്ക് 3ജിപിപി സെല്ലുലാര്‍ സ്റ്റാന്‍ഡേര്‍ഡ് ഗ്രൂപ്പ് അംഗീകാരം നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button