Latest NewsCricketNewsSports

കുംബ്ലെ-കോഹ്ലി പോര്; ഒടുവിൽ പ്രതികരണവുമായി ഒരു ഇന്ത്യൻ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ സമീപകാലത്തുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിച്ച് ടീം ഇന്ത്യയിലേക്ക് തിരിച്ചുവരവ് ഗംഭീരമാക്കിയ ശിഖര്‍ ധവാൻ. ഡെക്കാണ്‍ ക്രോണിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിൽ കുംബ്ലെയും വിരാട് കോഹ്‌ലിയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ താൻ കുംബ്ലെയ്ക്ക് കീഴില്‍ അധികം കളിച്ചിട്ടില്ലെന്നും കളിയില്‍ മാത്രമാണ് തന്റെ ഫോക്കസെന്നും ധവാൻ വ്യക്തമാക്കി.എല്ലാവര്‍ക്കും അവരുടേതായി സ്വഭാവവും വ്യക്തിത്വവും ഉണ്ട്. അനില്‍ ഭായും ധോണി ഭായും വിരാടുമെല്ലാം വ്യത്യസ്തരാണെന്നും ധവാൻ കൂട്ടിച്ചേർത്തു.

ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെയാണ് ടീമില്‍ നിന്നും പുറത്തായ ധവാന് വീണ്ടും ചാമ്പ്യന്‍സ് ട്രോഫിയില്‍അവസരം നേടാനായത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 338 റണ്‍സ് നേടി ഗോള്‍ഡണ്‍ ബാറ്റ് സ്വന്തമാക്കാനും ധവാന് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button