Life StyleHealth & Fitness

മികച്ച ദിവസത്തിനായി രാവിലെ വ്യായാമം ചെയ്യാം

വ്യായാമത്തിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാമെങ്കിലും രാവിലെ ചെയ്യുന്ന വ്യായാമം വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ആവേശത്തോടെ ഒരു പുതിയ ദിനം തുടങ്ങാന്‍ രാവിലത്തെ വ്യായാമം സഹായിക്കും. എന്നാൽ ഇതിനായി കൃത്യമായ ഷെഡ്യൂള്‍ തയ്യാറാക്കണം.

സമയവും കാലയളവും തീരുമാനിച്ചശേഷം ദിവസത്തെ പരിപാടികൾ തീരുമാനിക്കണം. രാവിലെ വ്യായാമം ആരംഭിക്കാന്‍ തീരുമാനിച്ചാല്‍ രാത്രി നന്നായി ഉറങ്ങണം. ഔട്ട്‌ഡോര്‍ എക്‌സൈസുകളായ ജോഗിങ്, നടത്തം എന്നിവ തുടക്കത്തിൽ ചെയ്യാം. ആദ്യം തന്നെ കഠിനമായ മുറകളിലേക്ക് പോകാതിരിക്കുന്നതാണ് ഉത്തമം. വ്യായാമം കഴിഞ്ഞാല്‍ അല്പസമയം വിശ്രമിക്കണം. തിരികെ വീട്ടിലെത്തിയാല്‍ കുളിച്ചശേഷം പ്രഭാത ഭക്ഷണം കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button