Latest NewsKeralaNews

ജി.എസ്​.ടിയുടെ മറവില്‍ സംസ്ഥാനത്ത് കൊള്ള: തോന്നിയ വില ഈടാക്കി കച്ചവടക്കാർ  

തിരുവനന്തപുരം: ജി എസ്‌ ടിയുടെ മറവിൽ സംസ്ഥാനത്തു കച്ചവടക്കാർ നടത്തുന്നത് കൊള്ള. വില കുറഞ്ഞ സാധനങ്ങൾക്ക് പോലും വില കൂട്ടിയാണ് ഇവർ വിൽക്കുന്നത്. മുൻപ് നിശ്ചയിച്ച വില യിലെ നികുതിയൊന്നും ഒഴിവാക്കാതെ അതിനൊപ്പം ജി എസ് ടി യും ചേർത്താണ് ഇവർ വിൽക്കുന്നത്.നി​ല​വി​ലെ ക​സ്​​റ്റം​സ്​ നി​കു​തി​യും വാ​റ്റും മ​റ്റ്​ നി​കു​തി​ക​ളു​മ​ട​ക്കം നി​ശ്ച​യി​ച്ച ആ​കെ വി​ല​യോ​ടൊ​പ്പം ജി.​എ​സ്.​ടി കൂ​ടി ചേ​ര്‍​ത്ത്​ വി​ല്‍​പ​ന ന​ട​ത്തു​ക​യാ​ണ്​ പ​ല​രും. യ​ഥാ​ര്‍​ഥ​ത്തി​ല്‍ നേരത്തെ ന​ല്‍​കി​യി​രു​ന്ന നി​കു​തി​ക​ളും മ​റ്റും കു​റ​ച്ചു​ള്ള വി​ല​യ്​​ക്കാ​ണ്​ ജി.​എ​സ്.​ടി വ​രു​ന്ന​ത്.

എ​ന്നാ​ല്‍, അ​ത്ത​രം നി​കു​തി​ക​ള്‍ കു​റ​ക്കാ​തെ ആ​കെ വി​ല​യു​ടെ മു​ക​ളി​ല്‍ ജി.​എ​സ്.​ടി ചു​മ​ത്തു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. കോ​ഴി​യു​ടെ 14.5 ശ​ത​മാ​നം വാ​റ്റ്​ ഇ​ല്ലാ​താ​യി​ട്ടും വി​ല കു​റ​ഞ്ഞി​ല്ല. ചിലർ ഇളവ് നൽകാതിരിക്കാൻ പല സാധനങ്ങളുടെ വിലയുടെ സ്റ്റിക്കറും മാറ്റി ഒട്ടിച്ചു.നേ​ര​േ​ത്ത ന​ല്‍​കി​യി​രു​ന്ന കേ​ന്ദ്ര-​സം​സ്​​ഥാ​ന നി​കു​തി​ക​ള്‍ കു​റ​ച്ചു​വ​രു​ന്ന തു​ക​യും ഇ​ന്‍​പു​ട്ട്​ ക്ര​ഡി​റ്റും ക​ഴി​ഞ്ഞു​വ​രു​ന്ന തു​ക​ക്കാ​ണ്​ ജി.​എ​സ്.​ടി വ​രേ​ണ്ട​ത്. എ​ന്നാ​ല്‍, മു​ഴു​വ​ന്‍ തു​ക​ക്കും ജി.​എ​സ്.​ടി ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​ണ്​ ഹോ​ട്ട​ലു​ക​ള്‍ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ന്​ എം.​ആ​ര്‍.​പി ഇ​ല്ലാ​ത്ത​ത്​ ഇ​വ​ര്‍​ക്ക്​ എ​ളു​പ്പ​ത്തി​ല്‍ ഭ​ക്ഷ​ണ​വി​ല വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കു​ന്നു.165 രൂ​പ​യാ​യി​രു​ന്ന മ​ട്ട​ണ്‍ ബി​രി​യാ​ണി​യു​ടെ വി​ല ജി.​എ​സ്.​ടി ചേ​ര്‍​ത്ത്​ 195 രൂ​പ​യാ​ക്കി. അതെ സമയം ചരക്ക്-സേവന നികുതിയുടെ പേരില്‍ ഹോട്ടല്‍ ഭക്ഷണത്തിനും മറ്റ് സാധനങ്ങള്‍ക്കും വിലകൂട്ടുന്നത് നിയമ വിരുദ്ധമാണെന്ന് മന്ത്രി ഡോ. തോമസ് ഐസക് മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button