KeralaLatest NewsNews

ദേശീയപാതയില്‍ സ്കൂള്‍ വിദ്യര്‍ത്ഥിനിയെ കാറിൽ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം: പ്രതി പിടിയിൽ

കോഴിക്കോട് :വടകരയില്‍ ദേശീയപാതയില്‍ സ്കൂള്‍ വിദ്യര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നതായി പരാതി.വടകര ചോറോട് ദേശീയപാതയിലൂടെ പെണ്‍കുട്ടി നടന്നു പോവുമ്പോഴായിരുന്നു സംഭവം.സംഭവത്തില്‍ പ്രതിയായ മടപ്പള്ളി സ്വദേശി ഹാരിസിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇയാൾ ഓടിച്ചു വന്ന ആൾട്ടോ കാറിലേക്ക് ബലമായി പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു.

കുട്ടി ഇയാളെ തട്ടി മാറ്റി ഓടി രക്ഷപെട്ടു. കാറിന്റെ നമ്പറും അടയാളവും കുട്ടി വീട്ടിൽ അറിയിക്കുകയും വീട്ടുകാർ പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഹാരിസിനെ വടകര സി.ഐ മധുസൂദനന്‍ നായർ അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button