Latest NewsKeralaIndia

ജി.എസ്.ടിയുടെ മറവില്‍ തോന്നിയ വിലയിട്ടാല്‍, ഒരുവര്‍ഷം തടവും ഒരു ലക്ഷം പിഴയും.

ന്യൂഡല്‍ഹി: പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടുത്തി വിലയിട്ടില്ലെങ്കില്‍ കടുത്ത നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടിയുടെ മറവില്‍ തോന്നിയ വില ഈടാക്കാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ലക്ഷം പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും. പുതിയ വില രേഖപ്പെടുത്തി സെപ്റ്റംബറിനകം പഴയ സ്‌റ്റോക്ക് വിറ്റഴിക്കണം. ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷവും പഴയ വില ഈടാക്കുന്നു എന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ജി.എസ്.ടിയുടെ മറവില്‍ എം.ആര്‍.പിക്ക് മുകളില്‍ വില വാങ്ങിയാല്‍ കര്‍ശന നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്കും നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button