Latest NewsNewsIndia

എല്ലാവരുടേയും കണ്ണ് നനച്ച് വേശ്യാലയത്തില്‍ നിന്നും ഒരു പ്രണയ കഥ : ഒടുവില്‍ വ്യഭിചാരത്തില്‍ നിന്ന് മോചനം: ഇനി പുതിയ ജീവിതത്തിലേയ്ക്ക്

 

ന്യൂഡല്‍ഹി: ചതിക്കുഴികള്‍ മാത്രമുള്ള ഇന്നത്തെ പ്രണയങ്ങള്‍ പലതും അധികം ആയുസില്ലാത്തതാണ്. ചതിയില്‍പ്പെട്ട് പലതും കൊഴിഞ്ഞു പോകുന്നു. ചിലത് മാത്രം വിവാഹത്തിലെത്തുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ പ്രണയ കഥ. ഇതിലെ പ്രണയം പൂത്ത് നാമ്പിടുന്നത് തന്നെ വേശ്യാലയത്തില്‍ നിന്നാണ്.

നേപ്പാള്‍ സ്വദേശിനി ഷുഭി എന്ന 27 കാരികാരിയുടെ നരകയാതന തുടങ്ങുന്നത് 2015 ല്‍ ഉണ്ടായ നേപ്പാള്‍ ഭൂകമ്പത്തിലാണ്. എല്ലാം നഷ്ടപ്പെടുത്തിയ ഭൂകമ്പത്തില്‍ ആരുടെയൊക്കെയോ ചതിയില്‍ പെട്ട് വേശ്യാലയത്തില്‍ എത്തിപ്പെട്ട ഷുഭി തന്റെ ജീവിതം തന്നെ നഷ്ടപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയ കാലത്താണ് മുംബൈയിലെ കച്ചവടക്കാരനായ സാഗറിനെ കണ്ടുമുട്ടുന്നത്. പിന്നീടങ്ങോട്ട് അവര്‍ പ്രണയിച്ച് തുടങ്ങിയെങ്കിലും വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെടുക എന്നത് യുവതിയെ സംബന്ധിച്ചിടത്തോളം സ്വപ്നം മാത്രമായിരുന്നു. പക്ഷെ വേശ്യാലയത്തിലെ സ്ഥിരം സന്ദര്‍ശകനെന്ന വ്യാജേന സാഗര്‍ ഇവിടെയെത്തി ഷുഭിയെ കാണുന്നത് പതിവാക്കി. അങ്ങനെ അവര്‍ പുതിയ ജീവിതത്തെ കുറിച്ച് സ്വപ്നം കണ്ടു.

ഇതിനിടെ ഷുഭിയും മറ്റ് കുറച്ച് പെണ്‍കുട്ടികളും ചേര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. ഒടുവില്‍ അവസാന രക്ഷയെന്ന രീതിയില്‍ സാഗര്‍ കാര്യങ്ങള്‍ ഡല്‍ഹി വനിതാ കമ്മീഷനെ അറിയിച്ചു. അങ്ങനെ കഴിഞ്ഞ ദിവസം അവര്‍ വേശ്യാലയത്തില്‍ പരിശോധന നടത്തുകയും ഷുഭി അടക്കമുള്ള നിരവധി പെണ്‍കുട്ടികള്‍ക്ക് പുതിയൊരു ജീവിതം ലഭിക്കുകയും ചെയ്തു. ഇവിടെയുള്ള പെണ്‍കുട്ടികളുടെ അവസ്ഥ അറിഞ്ഞ വനിതാ കമ്മിഷന്‍ വന്‍ പോലീസ് സന്നാഹത്തോട് കൂടിയാണ് കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയത്.

തങ്ങള്‍ വിവാഹിതരാകാന്‍ പോവുകയാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെയും സാഗര്‍ അറിയിച്ചിട്ടുണ്ട്. എന്ത് പ്രശ്‌നം വന്നാലും പിന്തുണയുണ്ടാവുമെന്ന് സ്ഥലത്തെ നാട്ടുകാരും പോലീസും അറിയിച്ചിട്ടുമുണ്ട്. 2015 ല്‍; നേപ്പാളില്‍; നടന്ന ഭൂകമ്പത്തിനിടെയാണ് ഷുഭി നേപ്പാളില്‍ നിന്നും ഇന്ത്യയിലെത്തിയത്. ഭക്ഷണത്തിന് പോലും പ്രയാസമുണ്ടായിരുന്ന പാവപ്പെട്ട വീട്ടില്‍ നിന്നുള്ള ഷുഭിയെ ആരോ അവള്‍ പോലും അറിയാതെ വില്‍ക്കുകയായിരുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. എങ്കിലും കഴിഞ്ഞതെല്ലാം മറന്ന് ഉടന്‍ പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഈ പ്രണയിതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button