Latest NewsIndiaNewsInternationalBusiness

1860 കോടിയുടെ വൻ നിക്ഷേപവുമായി ആമസോൺ

ന്യൂഡൽഹി : ഇന്ത്യയിലെ ഇ കോമേഴ്‌സ് മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി വൻ നിക്ഷേപവുമായി ആമസോൺ. 1860 കോടി രൂപയാണ് ആമസോൺ വീണ്ടും നിക്ഷേപിച്ചത്. ഇന്ത്യയിലെ പ്രധാന എതിരാളിയായ ഫ്ളിപ് കാർട്ടിനെതിരെ പോരാടുകയാണ് ആമസോണിന്റെ പ്രധാന ലക്‌ഷ്യം. 200 കോടി ഡോളർ നിക്ഷേപിച്ചതിനു പുറമെ 300 കോടി ഡോളർ കൂടി നിക്ഷേപിക്കുമെന്നു ആമസോൺ നേരത്തെ അറിയിച്ചിരുന്നു. ആമസോൺ ഇന്ത്യ, ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് നാലു വർഷം ആകുന്നതേ ഉള്ളു. ഇതിനിടയിൽ 200 കോടി രൂപയോളം നിക്ഷേപിച്ചു കഴിഞ്ഞിരിക്കുകയാണ്. അതിനു പുറമെയാണ് ഈ നിക്ഷേപവും. തുടർച്ചയായ നിക്ഷേപങ്ങൾ കമ്പനിയെ ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു എന്ന് ആമസോൺ ഇന്ത്യ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button