വിവാഹ വേദിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്ത നവവധുവിന് ദാരുണാന്ത്യം. റോസീമേ ഡു നസ്സിമന്റൺ സിൽവ(32)യാണ് വിവാഹ വേദിയിലെത്താൻ ഏതാനും മിനുട്ടുകൾ ബാക്കി നിലക്കെ അപകടത്തിൽ പെട്ട് മരിച്ചത്. ഹെലികോപ്റ്റർ പൈലറ്റ്,വധുവിന്റെ സഹോദരൻ,ആറു മാസം ഗർഭിണിയായ ഒരു ഫോട്ടോഗ്രാഫർ എന്നിവരും അപകടത്തിൽ മരിച്ചു. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇത് സംബന്ധിച്ച് പൊലീസിന് ഹെലികോപ്റ്ററിൽ നിന്നും ലഭിച്ച വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായിരിക്കുകയാണ്. ഹെലികോപ്റ്റർ യാത്ര ചെയ്യവേ വധു എടുത്ത വീഡിയോ ആണിത്. ഇതിൽ അപകടത്തിന്റെ വിവിധ ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നു.
വീഡിയോ ചുവടെ
Post Your Comments