KeralaLatest NewsNewsIndia

സി പി എം കേന്ദ്ര നേതാക്കളെ കണ്ടു പരാതി അറിയിക്കാൻ സി പി ഐ തയ്യാറാകുന്നു

തിരുവനന്തപുരം: ദേവികുളം സബ് കലക്റ്റർ ശ്രീറാം വെങ്കിട്ടരാമനെ തിരക്കിട്ടു മാറ്റിയതിൽ പരാതിയുമായി സി പി ഐ സി പി എം കേന്ദ്ര നേതാക്കളെ സമീപിക്കാൻ തയ്യാറാകുന്നു. കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നിർണ്ണായകമായ വിധി ഉണ്ടാകുന്നതിന്റെ അടുത്തദിവസം സബ് കളക്റ്ററെ മാറ്റിയത് സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകിയതെന്നും ഇടത്‌ മുന്നണിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധവുമാണെന്നും സി പി ഐ വിലയിരുത്തി.

സബ് കളക്ടർമാരെ മാറ്റുന്നത് സംബന്ധിച്ച് അറിയിച്ചിരുന്നെങ്കിലും ശ്രീറാമിനെ മാറ്റുമെന്ന് അറിയിച്ചിരുന്നില്ല. ഇതും സി പി ഐയെ ചൊടിപ്പിച്ചിരിക്കുകയാണ്. മന്ത്രി സഭയിൽ ഈ വിഷയം പരിഗണനയിൽ എടുത്തപ്പോൾ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചത്. ഈ കാര്യത്തിൽ അഭിപ്രായം പറയാതെ മറ്റു മന്ത്രിമാർ മൗനം പാലിച്ചതിനെ ചൊല്ലിയും സി പി ഐയിൽ ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button