Latest NewsCricketNewsIndiaSports

സച്ചിന്‍റെ റിക്കാർഡ് തകർത്ത് വീണ്ടും കോഹ്‌ലി

കിം​ഗ്സ്റ്റ​ണ്‍:  ഇ​ന്ത്യ​ൻ ക്രിക്കറ്റ് ടീം നായകനായ വി​രാ​ട് കോ​ഹ്‌​ലി സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ പേ​രി​ലു​ള്ള മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി സ്വന്തമാക്കി. ഏകദിനത്തിൽ റൺസ് പിന്തുടരുന്നതിനുള്ള മികവാണ് കോഹ്‌ലിയെ റിക്കോർഡ് സ്വന്തമാക്കാൻ സഹായിച്ചത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യെ​ന്ന ഏ​ക​ദി​നത്തിലെ സ​ച്ചി​ന്‍റെ റിക്കാർ​ഡാ​ണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.
ടീം ​ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത​പ്പോ​ള്‍ കോഹ്‌ലി 18 ത​വ​ണ​യാ​ണ് സെ​ഞ്ചു​റി നേടിയത്. പക്ഷേ ഇതിഹാസ താരം സച്ചിനു ​ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത​പ്പോ​ള്‍ 17 സെഞ്ചുറി മാ​ത്ര​മാ​ണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. 232 ഇ​ന്നിംഗ്സുക​ളി​ല്‍ നി​ന്നാ​യി​രു​ന്നു സ​ച്ചിൻ ഈ റിക്കാർഡ് സ്വന്തമാക്കിയത്. പക്ഷേ 102 ​ഇ​ന്നിംഗ്സു​ക​ള്‍ മാ​ത്രം ക​ളി​ച്ചാ​ണ് കോ​ഹ്‌​ലി നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്.
വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ അ​വ​സാ​ന​ത്തെ ഏ​ക​ദി​ന​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ​തോ​ടെ ആ​ണ് റൺ ചേ​സിം​ഗി​ൽ ഏ​റ്റ​വു​മ​ധി​കം സെ​ഞ്ചു​റി​യെ​ന്ന നേ​ട്ട​ത്തി​ൽ കോ​ഹ്‌​ലി എ​ത്തി​യ​ത്.115 പ​ന്തി​ൽ ര​ണ്ട് സി​ക്സും 12 ഫോ​റു​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ ആയിരുന്നു സെ​ഞ്ചു​റി. ഏ​ക​ദി​ന ക​രി​യ​റി​ലെ 28-ാം സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌​ലി നേ​ടി​യ​ത്. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം സെ​ഞ്ചു​റി​ക​ളു​ടെ ക​ണ​ക്കി​ൽ ശ്രീ​ല​ങ്ക​ൻ മു​ൻ താ​രം സ​ന​ത് ജ​യ​സൂ​ര്യ​യു​ടെ ഒ​പ്പ​മെ​ത്തി കോ​ഹ്‌​ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button