CricketNewsSports

ധോണിയെക്കുറിച്ച് കോഹ്ലി പറയുന്നതിങ്ങനെ

മുതിര്‍ന്ന ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി വിരാട് കോഹ്ലി. വിന്‍ഡീസിനെതിരായ പരമ്പര വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിരാട് കോഹ്ലി വ്യക്തമാക്കിയത്. ധോണി മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്നും ഒരു മത്സരത്തിലെ വേഗതക്കുറവിന്റെ പേരില്‍ ധോണിയെ പരിഹസിക്കരുതെന്നും കോഹ്ലി പറഞ്ഞു.

വളരെ മനോഹരമായാണ് ധോണി ബാറ്റു ചെയ്യുന്നത്. സാഹചര്യമനസുരിച്ച് കളിക്കേണ്ട കാര്യത്തെ കുറിച്ച് അദ്ദേഹത്തോട് ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. അദ്ദേഹത്തിന് സ്‌ട്രെക്ക് റൈറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നത് കഴിഞ്ഞ കളിയില്‍ മാത്രം സംഭവിച്ച ഒന്നാണ്. അതിന് മുമ്പത്തെ മത്സരത്തില്‍ അദ്ദേഹം പുറത്താകാതെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നുവെന്നും കോഹ്ലി വ്യക്തമാക്കി. ഓരോ കളിക്കാരനും ഏതെങ്കിലും ഒരു മത്സരത്തിലോ അല്ലെങ്കില്‍ ഒരു ഷോട്ടിലോ പിഴക്കുന്നത് സാധാരണമാണ്. ഏതെങ്കിലും ഒരു കളിയില്‍ എല്ലാവര്‍ക്കും റണ്‍സ് കണ്ടെത്താന്‍ പാടുപെടേണ്ടി വരുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button