KeralaNewsIndiaInternational

‘അമ്മ’യെക്കുറിച്ച് നടന്‍ ശ്രീനിവാസന്‍ പറയുന്നത്

1. ജി -20 ഉച്ചകോടി ഇന്ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ്‌ ഷി ജിന്‍പിങ്ങും പങ്കെടുക്കുന്ന ജി -20 ഉച്ചകോടി ഇന്ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ സന്തര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി , ഇന്ന് പുലര്‍ച്ചെയാണ് ജര്‍മ്മനിയില്‍ എത്തിയത്. ഇന്ത്യ-ചൈന സംഘര്‍ഷം പരിഹരിക്കാന്‍ എന്തെങ്കിലും നീക്കമുണ്ടാവുമോ എന്നാണ് ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യ ശ്രദ്ധിക്കാന്‍ പോവുന്നത്. പല തരത്തിലുള്ള പ്രോകോപന ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

2. അന്വേഷണം ശരിയായ ദിശയില്‍; പോലീസ് മേധാവി ലോക്നാഥ് ബഹ്റ.

നടിയെ ആക്രമിക്കപ്പെട്ട കേസ് ശരിയായ ദിശയിലാണ് പോവുന്നതെന്നും ഇതിനായി എല്ലാവരും ഒറ്റകെട്ടായി മുന്നോട്ട് പോകണമെന്നും എഡിജിപി ബി.സന്ധ്യക്ക്‌ നല്‍കിയ കത്തില്‍ ബഹ്റ പറയുന്നു.ദിലീപിനെതിരെ യാതൊരുവിധ തെളിവുമില്ലെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതിന് പിന്നാലെയാണ് പോലീസ് മേധാവിയുടെ പ്രതികരണം.ഇതുവരെയുള്ള പോക്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്രകശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ബഹ്റ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

3. മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന്റെ വീടുകളില്‍ സി.ബി.ഐ റെയ് ഡ്

2004-2009 വര്‍ഷങ്ങളില്‍ ഐ.ആര്‍.സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടര്‍ന്നാണ്‌ ലാലുവിന്റെ വീടുകളില്‍ റെയ് ഡ് നടത്തുന്നത്.കുടുംബത്തിന് എതിരെ കേസെടുത്ത സി.ബി.ഐ സംഘം ഡല്‍ഹി,പാട്ന,, റാഞ്ചി, പുരി എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.ലാലുവിന്റെ സഹായിയെ ചുറ്റപറ്റിയാണ് ഇപ്പോള്‍ ആരോപണങ്ങള്‍ പുറത്തുവരുന്നത്.

4.  പി.കെ.കൃഷ്ണദാസ് കേരളത്തില്‍ പ്രേവേശിക്കരുതെന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ മാത്രമേ നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിനിനി കേരളത്തിലെത്താന്‍ സാധിക്കു.സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ്‌ ഇങ്ങനെയൊരു ഉത്തരവിപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.കൃഷ്ണദാസിനെതിരെയുള്ള രണ്ട് കേസുകളും വളരെ ഗൌരവമുള്ളതാണ്.വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.

5. നീലഗിരി താഴ്വഴയില്‍ വെള്ളക്കടുവയുടെ സാന്നിധ്യം

കഴിഞ്ഞ ദിവസങ്ങളിലായി നീലഗിരി കാടുകളില്‍ നിന്നും ബെoഗളൂരുവിലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിരഞ്ന്‍ റോയ് പകര്‍ത്തിയ ചിത്രമാണ് വെള്ളക്കടുവയുടെ സാന്നിധ്യം നമുക്ക് മുന്നിലേക്കെത്തിക്കുന്നത്. രത്തന്‍പൂരിലെ ദേശിയോദ്യയാനത്തിലും മധ്യപ്രദേശിലെ റിവയിലെ കാടുകളിലും മാത്രമാണ് 1980ല്‍ ഇവയെ കണ്ടെത്തിയതായി പറയപ്പെടുന്നത്. രോഗം മൂലം നിറം മാറിയ കടുവയുടെ ചിത്രമാവാം ഇതെന്ന് മുതുമല കടുവ സംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍ ശ്രീനിവാസ് ആര്‍.റെഡഡി അറിയിച്ചു.

6. വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ നേടി; ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മികവിലാണ് ഇന്ത്യ വിജയം കൈവരിച്ചത്.

അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ്, ഒന്‍പതു വിക്കറ്റിന് 205 റൺസ് നേടിയെങ്കിലും, മറുപടി ബാറ്റിങ്ങില്‍ കോഹ്ലിയുടെ മികവില്‍ ഇന്ത്യ ജയം കണ്ടെത്തുകയായിരുന്നു.വിന്‍ഡീസ് നിരയിലെ പ്രമുഖരെയെല്ലാം വീഴ്ത്തിയതിന്റെ ക്രെഡിറ്റ് മുഹമ്മദ്‌ ഷമിക്കും ഉമേഷ്‌ യാദവിനും അവകാശപ്പെടാം. ടീം ക്യാപ്റ്റന്‍റെ ഇരുപത്തെട്ടാം ഏകദിന സെഞ്ചുറിയാണിത്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. പ്രമുഖ നടി ആക്രമിക്കപെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. സുനില്‍ കുമാര്‍ തന്നെ ഭീഷണിപെടുത്തിയാണ് കത്തെഴുതിച്ഛതെന്നു വിപിന്‍ ലാല്‍.

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന ഉണ്ടെന്ന് മറ്റൊരു സഹ തടവുകാരനായ വിഷ്ണു.

2. ഇടുക്കി തൊടുപുഴയില്‍ കെ.എസ്.യു നടത്തിയ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍.

3. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ചതും എക്കാലത്തെയും ഏറ്റവും വലിയ നേട്ടം നേടി , ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 96 യാം സ്ഥാനത്ത്.

4. ചരക്ക് സേവന നികുതി നിലവില്‍ വന്ന സാഹചര്യത്തില്‍ വിലകയറ്റം തടയാന്‍ കേന്ദ്രം ഇടപെടണമെന്ന് എം.പി.മാരുടെ യോഗത്തില്‍ ധാരണ

5.ഏകാധിനരാവീട് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; വിവിധ ആവശ്യങ്ങള്‍ക്കായി തലസ്ഥാനത്ത് എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ്
പുതിയ പദ്ധതി.

6. അന്ധവിശ്വാസത്തില്‍ മുങ്ങി ബീഹാറിലെ ഗാസിപൂര്‍ ഗ്രാമം. ശൌചാലയങ്ങള്‍ നിര്‍മിച്ചാല്‍ മരണവും രോഗങ്ങളും പിടിപെടുമെന്ന് പേടിച്ചാണ് ഗ്രാമത്തില്‍ ഇപ്പോളും ഈ അന്ധത നിലനില്‍ക്കുന്നത്.

7.സിനിമ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്. അമ്മ നന്നായാലേ മക്കള്‍ നന്നാവൂ എന്നദ്ദേഹം പറഞ്ഞു.[/vc_column_text][/vc_column][/vc_row]

shortlink

Related Articles

Post Your Comments

Related Articles


Back to top button